Gareth Southgatestep down as England manager
ഗാരെത് സൗത്ത്‌ഗേറ്റ് എപി

ഇംഗ്ലണ്ടിന് കിരീട വരള്‍ച്ച; യൂറോ കപ്പിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ് ഗാരെത് സൗത്ത്‌ഗേറ്റ്

സൗത്ത് ഗേറ്റിന് പകരം ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ലിവര്‍പൂള്‍ വിട്ട ജുര്‍ഗന്‍ ക്ലോപ്പ്, ന്യൂകാസില്‍ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്.
Published on

ലണ്ടന്‍: യൂറോകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റ് രാജിവെച്ചു. പരിശീലകനെന്ന നിലയില്‍ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെയാണ് തീരുമാനം.

' ഒരു ഇംഗ്ലീഷുകാരന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിനായി കളിക്കാനും പരിശീലിപ്പിക്കാനും സാധിച്ചത് അഭിമാനമായിക്കാണുന്നു. സാധ്യമായതെല്ലാം ചെയ്തു' സൗത്ത്‌ഗേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

2016ല്‍ സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ടീം തുടര്‍ച്ചയായി 2020 ലും 2024 ലും യൂറോകപ്പ് ഫൈനലിലെത്തി. 2018 ലോകകപ്പില്‍ ടീമിനെ സെമിഫൈനലിലേക്കും എത്തിച്ചു. എന്നാല്‍ 1966ലെ ലോകകപ്പിന് ശേഷം ഒരു പ്രധാന ട്രോഫിക്കായുള്ള ടീമിന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Gareth Southgatestep down as England manager
'രോഹിത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യ വേണ്ട'; ടി20 നായകപദവി സൂര്യകുമാറിനോ?

സൗത്ത് ഗേറ്റിന് നേരെ പലകാലങ്ങളിലായി വിമര്‍ശനങ്ങളുമുയര്‍ന്നിട്ടുണ്ട്. കളി ശൈലി മുതല്‍ താരങ്ങളെ തെരഞ്ഞെടുക്കുന്നതിലെ പ്രശ്‌നങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. പ്രതിഭാസമ്പന്നമായ ഒരു ടീമിനെ ലഭിച്ചിട്ടും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ അറിയില്ലെന്ന പഴി ഈ യൂറോയിലും നിരവധി തവണ നേരിട്ടു.

സൗത്ത് ഗേറ്റിന് പകരം ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ലിവര്‍പൂള്‍ വിട്ട ജുര്‍ഗന്‍ ക്ലോപ്പ്, ന്യൂകാസില്‍ കോച്ച് എഡ്ഡി ഹോ എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com