പരിശീലകനുമായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തല്ല്! സ്ഥാനം വലിച്ചെറിഞ്ഞ് ഗാരി കേസ്റ്റന്‍

കേസ്റ്റന്‍ ടീമില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ പിസിബി തയ്യാറായില്ല, പിന്നാലെ രാജിവച്ചു
Gary Kirsten resigns
ഗാരി കേസ്റ്റന്‍എക്സ്
Updated on
1 min read

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഗാരി കേസ്റ്റന്‍ രാജി വച്ചു. 2024 ഏപ്രില്‍ മാസത്തിലാണ് കേസ്റ്റന്‍ കോച്ചായി സ്ഥാനമേറ്റത്. 2 വര്‍ഷ കരാറിലായിരുന്നു വരവ്. എന്നാല്‍ ആറ് മാസം മാത്രം പിന്നിടുമ്പോഴാണ് പടിയിറക്കം. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര മുന്നില്‍ നില്‍ക്കെയാണ് കേസ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും പരിശീലകനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഓസ്‌ട്രേലിയ, സിംബാബ്‌വെ ടീമുകള്‍ക്കെതിരായ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബോര്‍ഡും കോച്ചും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത്. കേസ്റ്റന്‍ ടീമില്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്താന്‍ പിസിബി തയ്യാറായില്ല. ഇതോടെ ബന്ധം വഷളായി. പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ കേസ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്.

ടെസ്റ്റ് പരശീലകന്‍ ജാസന്‍ ഗില്ലെസ്പിയും ക്യാപ്റ്റന്‍ ഷാന്‍ മസൂദും ടീമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചപ്പോഴും പിസിബി സമീപനം സമാനമായിരുന്നു. എന്നാല്‍ ഗില്ലെസ്പി ടീമില്‍ തുടരാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ കേസ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തു ബാബര്‍ അസമിനു പകരക്കാരനായി പാക് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ ക്യാപ്റ്റനാക്കിയിരുന്നു. പിന്നാലെയാണ് കേസ്റ്റന്റെ പടിയിറക്കം. വരാനിരിക്കുന്ന ടി20 പരമ്പരയില്‍ പാകിസ്ഥാനെ ടെസ്റ്റ് കോച്ച് ഗില്ലെസ്പി തന്നെ പരിശീലിപ്പിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com