ടെന്‍ഷന്‍... ടെന്‍ഷന്‍... ഒടുവില്‍ യോര്‍ക്കറില്‍ സ്റ്റംപ് തെറിച്ചു; ഡ്രസിങ് റൂമില്‍ പിടിവിട്ട ആഘോഷം, അര്‍മാദം! (വിഡിയോ)

അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അവിശ്വസനീയ വിജയം
Gautam Gambhir wild dressing room celebrations
Gautam Gambhir
Updated on
1 min read

ലണ്ടന്‍: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാന ദിനത്തില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയതിനു പിന്നാലെ ഡ്രസിങ് റൂമില്‍ അരങ്ങേറിയത് പിടിവിട്ട ആഘോഷം. ഓരോ പന്തും ഓരോ റണ്‍സും ഇരു ടീമുകള്‍ക്കും നിര്‍ണായകമായതോടെ സമീപ കാലത്തൊന്നും കാണാത്തൊരു ടെസ്റ്റ് പോരാട്ടത്തിനാണ് ഓവല്‍ സാക്ഷിയായത്.

ഇംഗ്ലണ്ടിനു ജയിക്കാന്‍ ഏഴ് റണ്‍സും ഇന്ത്യക്ക് വിജയിക്കാന്‍ ഒരു വിക്കറ്റും എന്ന നിലയില്‍ കളി നില്‍ക്കെ ഡ്രസിങ് റൂമില്‍ പരിശീലകര്‍ ടെന്‍ഷനടിച്ച് നടക്കുന്നതും പിന്നാലെ മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ അറ്റ്കിന്‍സന്റെ സ്റ്റംപ് തെറിച്ചതോടെ ടെന്‍ഷനെല്ലാം ആഘോഷങ്ങള്‍ക്കു വഴി മാറിയതിന്റേയും വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നു. ബിസിസിഐയാണ് ആഘോഷത്തിന്റെ വിഡിയോ പുറത്തു വിട്ടത്.

ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റ് വീശിയപ്പോള്‍ അഞ്ചാം ദിനത്തില്‍ 35 റണ്‍സ് മാത്രമായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. കൈയില്‍ 4 വിക്കറ്റുകളും ഉണ്ടായിരുന്നു. എന്നാല്‍ തലേദിവസം ക്യാച്ച് വിട്ട് വില്ലനായി മാറിയ മുഹമ്മദ് സിറാജ് 3 വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി കളിയുടെ ഗതി ഇന്ത്യക്കനുകൂലമാക്കി മാറ്റി. ഇംഗ്ലണ്ടിന് 28 റണ്‍സ് ചേര്‍ക്കാനേ സാധിച്ചുള്ളു.

Gautam Gambhir wild dressing room celebrations
പരിക്കേറ്റ കൈയില്‍ സ്ലിങ്, ഒറ്റക്കൈയില്‍ ബാറ്റേന്തി വോക്‌സ്; സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റിന് കയ്യടി- വിഡിയോ

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറാണ് ആഘോഷങ്ങളിലും നായകത്വം വഹിച്ചത്. കോച്ച് ശക്തിയായി കൈയടിക്കുന്നുണ്ടായിരുന്നു. സഹ പരിശീലകരായ മോണ്‍ മോര്‍ക്കല്‍, സിതാംശു കൊടക്, ടി ദിലീപ് എന്നിവരെയെല്ലാം കെട്ടിപ്പിടിച്ചാണ് ഗംഭീര്‍ ആഘോഷങ്ങളുമായി അര്‍മാദിച്ചത്.

ജയത്തിനു പിന്നാലെ അദ്ദേഹം എക്‌സില്‍ ഇങ്ങനെ കുറിച്ചു- 'നമ്മള്‍ ചിലപ്പോള്‍ ജയിക്കും ചിലപ്പോള്‍ പരാജയപ്പെടും പക്ഷേ ഒരിക്കലും കീഴടങ്ങില്ല, വെല്‍ഡണ്‍ ബോയ്‌സ്'.

Gautam Gambhir wild dressing room celebrations
ട്വിസ്റ്റോട് ട്വിസ്റ്റ്, ക്ലൈമാക്സിൽ ഇം​ഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ; സിറാജിന് അഞ്ചുവിക്കറ്റ്
Summary

Gautam Gambhir, Oval Test, dressing room celebration: An emotional Gautam Gambhir led the way with the celebrations inside the dressing room as India clinched a memorable win at the Oval against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com