ഏറ്റവും സ്റ്റൈലിഷായ ഇന്ത്യൻ ബാറ്റർ? അത് കോഹ്‍ലി അല്ല, ​ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ബുംറയും അല്ല! ഗംഭീറിന്റെ ഉത്തരങ്ങൾ (വിഡിയോ)

ഡൽഹി പ്രീമിയർ ലീ​ഗിനിടെ ചോദ്യങ്ങളെ നേരിട്ട് ​ഗൗതം ​ഗംഭീർ
Gautam Gambhir practice session
Gautam Gambhir x
Updated on
1 min read

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് പോരാട്ടങ്ങളുടെ തയ്യാറെടുപ്പുകളിലേക്ക് കടക്കാനിരിക്കെ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനോടു ചില ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള ചോദ്യം വന്നു. ഡല്‍ഹി പ്രീമിയര്‍ ലീഗ് പോരാട്ടത്തിനിടെയാണ് റാപിഡ് ഫയര്‍ ചോദ്യങ്ങള്‍ ഗംഭീറിനു മുന്നില്‍ വന്നത്. ടെലിവിഷന്‍ അവതാരകയായ ഷെഫാലി ബഗ്ഗയുടെ ചോദ്യങ്ങള്‍ക്കാണ് ഗൗതി രസകരമായ മറുപടികളുമായി കളം വാണത്.

ഇന്ത്യന്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടേയും സവിശേഷതകള്‍ ഒറ്റ വാക്കില്‍ ചോദിച്ചപ്പോള്‍ രസകരമായ ഉത്തരങ്ങളാണ് ഗംഭീര്‍ നല്‍കിയത്. ശ്രദ്ധേയമായത് ഏറ്റവും സ്‌റ്റൈലിഷായ ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്ന ചോദ്യമായിരുന്നു. ഇതിനു ഗംഭീര്‍ നല്‍കിയ ഉത്തരം ശുഭ്മാന്‍ ഗില്‍ എന്നാണ്. വിരമിച്ചവരും നിലവില്‍ കളിക്കുന്നവരുമായ താരങ്ങളുടെ പേരുകളാണ് ഗംഭീര്‍ പറയുന്നത്.

Gautam Gambhir practice session
പിഎസ്ജി പടിയിറങ്ങി; ഡൊണ്ണാരുമ ഇനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കാക്കും

ചോദ്യങ്ങളും ഗംഭീറിന്റെ ഉത്തരങ്ങളും

ഇന്ത്യന്‍ ടീമിന്റെ ക്ലച്ച്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ദേശി ബോയ്- വിരാട് കോഹ്‌ലി

വേഗം- ജസ്പ്രിത് ബുംറ

സുവര്‍ണ കരങ്ങള്‍- നിതീഷ് റാണ

ഏറ്റവും സ്റ്റൈലിഷ്- ശുഭ്മാന്‍ ഗില്‍

സ്ഥിരതയുടെ പര്യായം- രാഹുല്‍ ദ്രാവിഡ്

റണ്‍ യന്ത്രം- വിവിഎസ് ലക്ഷ്മണ്‍

രസിപ്പിക്കുന്ന താരം- ഋഷഭ് പന്ത്

ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ്- 'ബുംറയെ പറയുമെന്നായിരിക്കും നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ എന്റെ മനസില്‍ ആദ്യം വന്ന പേര് ഇതാണ്- സഹീര്‍ ഖാന്‍'.

Gautam Gambhir practice session
1, 0, 6, 6, 2, 4, 6, 6, 6, 6, 6,... 11 പന്തില്‍ 49*! കാലിക്കറ്റിന്റെ 'സിക്‌സര്‍ ദേവന്‍'
Summary

Gautam Gambhir recently attended a Delhi Premier League match and answered a fun rapid-fire question round.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com