'ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോഴും ഞാനായിരുന്നില്ലേ കോച്ച്? തോല്‍വിയില്‍ ഉത്തരവാദിത്തം എല്ലാവര്‍ക്കും'

തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു
Gautam Gambhir
ഗൗതം ഗംഭീര്‍-Gambhir x
Updated on
1 min read

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. താന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരാന്‍ അര്‍ഹനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്നു ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ പരിശീലക കാലയളവില്‍ ടീം നേടിയ വിജയം ചൂണ്ടിക്കാട്ടിയ ഗംഭീര്‍ ഇനി ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

'എന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. പക്ഷേ ഇംഗ്ലണ്ടില്‍ നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കിയതും ചാംപ്യന്‍സ് ട്രോഫി ജയിച്ചപ്പോള്‍ പരിശീലകനായിരുന്നതും ഞാന്‍ തന്നെയാണ്,' ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ കിരീട നേട്ടത്തെയും ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ അവരുടെ സ്വന്തം മൈതാനത്ത് നേടിയ 2-2 സമനിലയും ചൂണ്ടിക്കാട്ടി ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

'കുറ്റം എല്ലാവരിലും ഉണ്ട്, അത് എന്നില്‍ നിന്നാണ് ആരംഭിക്കുന്നത്,' തോല്‍വിക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ അദ്ദേഹം സമ്മതിച്ചു. നമ്മള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 എന്ന നിലയില്‍ നിന്ന് 122/7 വരെ എത്തിയത് ഒട്ടും അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഒരു വ്യക്തിയെയോ, ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. വീഴചകള്‍ എല്ലാവര്‍ക്കും സംഭവിച്ചിട്ടുണ്ട്.' ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന് കീഴില്‍, ഇന്ത്യ 18 ടെസ്റ്റുകള്‍ കളിച്ചപ്പോള്‍ 10 എണ്ണത്തിലും തോറ്റു, കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ഇന്ത്യയില്‍ രണ്ട് മത്സരങ്ങളിലും തോറ്റു. ഗുവാഹത്തിയില്‍ ഇന്നത്തെ തോല്‍വി. റണ്‍സിന്റെ അടിസ്ഥാനനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്.

Gautam Gambhir
'തട്ടിമുട്ടിയ' കളി; വേഗം കുറഞ്ഞ ഇന്നിങ്‌സുകളില്‍ രണ്ടാമനായി സായ് സുദര്‍ശന്‍

'ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും മികച്ചതും കഴിവുള്ളതുമായ കളിക്കാരുടെ ആവശ്യമില്ല. നമുക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള എന്നാല്‍ നന്നായി കളിക്കുന്ന ടെസ്റ്റ് താരങ്ങളെയാണ് ആവശ്യം' ഗംഭീര്‍ പറഞ്ഞു. ടീമില്‍ ഇടയ്ക്കിടെയുള്ള മാറ്റങ്ങള്‍ക്കും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഗംഭീര്‍ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്കിയാക്കിയിരുന്നു.

Summary

Followed by the team India's test series defeat against South Africa, India head coach Gautam Gambhir says that BCCI can decide my future but dont forget my success

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com