18 പന്തില്‍ ഫിഫ്റ്റി; വേഗമേറിയ അര്‍ധ സെഞ്ച്വറി;  തകര്‍ത്തടിച്ച് സോഫിയ ഡങ്ക്‌ലി

മത്സരത്തില്‍ 28 പന്തുകളില്‍ നിന്ന് 65 റണ്‍സ് ആണ് താരത്തിന്റെ നേട്ടം
വനിതാ പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി കുറിച്ച സോഫിയ ഡങ്ക്‌ലി
വനിതാ പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി കുറിച്ച സോഫിയ ഡങ്ക്‌ലി
Updated on
1 min read

മുംബൈ: വനിതാ പ്രീമിയര്‍ ലീഗിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി കുറിച്ച് സോഫിയ ഡങ്ക്‌ലി. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിലാണ് ഗുജറാത്ത് താരം തകര്‍ത്തടിച്ചത്.

മത്സരത്തില്‍ 28 പന്തുകളില്‍ നിന്ന് 65 റണ്‍സ് ആണ് താരത്തിന്റെ നേട്ടം. ഇതില്‍ പതിനൊന്ന് ഫോറുകളും 3 സിക്‌സുകളും ഉള്‍പ്പെടുന്നു. ശ്രേയങ്ക പാട്ടീലാണ് സോഫിയയുടെ വെടിക്കെട്ട് പ്രകടനം അവസാനിപ്പിച്ചത്.

റോയല്‍ ചാലഞ്ചേഴ്‌സിന്റെ ആദ്യ ഓവറില്‍ ഒരു റണ്‍സും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറില്‍ ഓപ്പണര്‍ സബ്ബിനേനി മേഘ്‌ന മൂന്നാം ഓവറില്‍ പുറത്താകുകയും ചെയ്തു. പിന്നീടായിരുന്നു സോഫിയയുടെ തകര്‍പ്പനടി. നാലാം ഓവറില്‍ രേണുക താക്കൂറിനെ സോഫിയ രണ്ട് സിക്‌സും രണ്ടു ഫോറുകളും പറത്തി. മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു 24കാരിയുടെ അര്‍ധ സെഞ്ച്വറി നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com