'ഇതിഹാസങ്ങള്‍ക്ക് പകരക്കാരന്‍, ഗില്‍ 'ഫാബ് ഫോറില്‍' ഇടം നേടാന്‍ യോഗ്യന്‍'; പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് താരം

വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിച്ചിരുന്നത്
Gill has shown he can fill the boots of 'Fab Four' of world cricket: Ramprakash
ശുഭ്മാന്‍ ഗില്‍പിടിഐ
Updated on
1 min read

ലണ്ടന്‍: ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന് ലോകക്രിക്കറ്റിലെ 'ഫാബ് ഫോറി'ല്‍ സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് രാംപ്രകാശ്. ഗില്ലിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നിവ ചൂണ്ടിക്കാണിച്ചാണ് മാര്‍ക്ക് രാംപ്രകാശിന്റെ പ്രശംസ.

വിരാട് കോഹ്ലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട് എന്നിവരെയാണ് ക്രിക്കറ്റ് ലോകത്തെ ഫാബ് ഫോറെന്ന് വിശേഷിപ്പിച്ചിരുന്നത്. ഈ യുഗം അവസാനിക്കാനിരിക്കെയാണ് മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ പ്രതികരണം. ബര്‍മിങ്ഹാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലായി ഗില്‍ 269,161 ഉം റണ്‍സ് നേടി തിളങ്ങിയ ഗില്‍, ലീഡ്സില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 147,8 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ നേടിയിരുന്നു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് താരം ആകെ 585 റണ്‍സ് നേടിയിട്ടുണ്ട്.

Gill has shown he can fill the boots of 'Fab Four' of world cricket: Ramprakash
ബിസിനസ് മൂല്യം 155,000 കോടി, ഐപിഎല്‍ ക്രിക്കറ്റ് മാത്രമല്ല വാണിജ്യ മാമാങ്കം കൂടിയാണ്

'റണ്‍സ് നേടുന്നതില്‍ മാത്രമല്ല, ഒരു യുവ ടീമിന്റെ പുതിയ ക്യാപ്റ്റനെന്ന നിലയില്‍ ഒരു മാതൃക കാണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു, താരത്തിന്റെ എനര്‍ജി, കഴിവ്, റണ്‍സ് നേടാനുള്ള വിശപ്പ് എന്നവയാണ് കാണുന്നത്. വിരാട് കോഹ്ലി, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ എന്നിവരടങ്ങുന്ന ഫാബ് ഫോര്‍ കാലഘട്ടത്തിന്റെ അവസാനത്തിലേക്ക് നമ്മള്‍ അടുക്കുകയാണ്, ഈ ചുമതല ഏറ്റെടുക്കാന്‍ കഴിയുന്ന താരങ്ങള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും' അദ്ദേഹം പറഞ്ഞു. ഗില്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നു, മികച്ച രീതിയില്‍ പൊരുത്തപ്പെടാന്‍ കഴിവുള്ള താരമാണ്. അതുകൊണ്ട് തന്നെ ഫാബ് ഫോര്‍ പദവിയിലിരിക്കാന്‍ കഴിവുള്ള താരമാണ് ഗില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാപ്റ്റന്‍സി ഒരു കളിക്കാരന്റെ ഫോമിനെ ദോഷകരമായി ബാധിച്ചേക്കാം, പക്ഷേ അത് ഗില്ലിന് ശ്രദ്ധ കേന്ദ്രീകരിച്ചതായി തോന്നുന്നു, കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന മൂന്ന് ടെസ്റ്റ് സ്‌കോറുകള്‍ നേടിയിട്ടുണ്ട്. ഗില്ലിന്റെ പ്രകടനത്തെ ക്യാപ്റ്റന്‍സി ബാധിക്കുന്നതിനുപകരം, പക്ഷെ ഗില്ലിനെ സംബന്ധിച്ച് ഇത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചു. സുനില്‍ ഗവാസ്‌കറിന് ശേഷം ഒറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗില്ലെന്നും രാംപ്രകാശ് പറഞ്ഞു.

Gill has shown he can fill the boots of 'Fab Four' of world cricket: Ramprakash
1986, 2014, 2021, ജയങ്ങള്‍ 3! ഇംഗ്ലണ്ടിനെതിരെ ഇന്ത്യ; 'ലോര്‍ഡ്‌സിലെ ടെസ്റ്റ് ചരിത്രം'
Summary

Gill has shown he can fill the boots of 'Fab Four' of world cricket: Ramprakash

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com