സര്‍പ്രൈസ് ട്രേഡിനായി ഗുജറാത്ത് ടൈറ്റന്‍സ്; 'പവര്‍ ഹിറ്ററെ' ടീമിലെത്തിക്കാന്‍ നീക്കം

ഡല്‍ഹി കാപിറ്റല്‍സിന്റെ പവര്‍ ഹിറ്റര്‍ അശുതോഷ് ശര്‍മ്മയാണ് വിവിധ ടീമുകളുടെ റഡാറിലുള്ള താരം
Ashutosh Sharma
അശുതോഷ് ശര്‍മ്മ എക്സ്
Edited By:
Updated on: 
1 min read

മുംബൈ: ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് പഞ്ചാബ് കിംഗ്‌സിലേക്കുള്ള ഹര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റം സംബന്ധിച്ച് വലിയ ചര്‍ച്ചയായിരുന്നു. ഇതു കൂടാതെ ചില താരങ്ങളുടെ കൈമാറ്റവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കാപിറ്റല്‍സിന്റെ പവര്‍ ഹിറ്റര്‍ അശുതോഷ് ശര്‍മ്മയാണ് വിവിധ ടീമുകളുടെ റഡാറിലുള്ള ഒരു താരം.

ഐപിഎല്‍ കരിയറില്‍ ഇതുവരെ 168.86 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് സ്വന്തമായുള്ള 28-കാരനായ അശുതോഷ് ശര്‍മ്മയെ ടീമിലെത്തിക്കാന്‍, ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അശുതോഷിനെ ടീമിലെത്തിക്കാനായി ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹിയെ സമീപിച്ചിരുന്നു. എന്നാല്‍ അനുകൂല മറുപടി ലഭിച്ചില്ല.

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ഹെഡ് കോച്ചുമായ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍, ട്രേഡ് വിന്‍ഡോയിലൂടെ അശുതോഷിനെ സ്വന്തമാക്കാനാകുമോയെന്നാണ് ഗുജറാത്ത് ടൈറ്റന്‍സ് ശ്രമിക്കുന്നത്. ഇതുവരെയുള്ള മൂന്ന് ഐപിഎല്‍ സീസണുകളിലും ഒരു 'പിഞ്ച്-ഹിറ്റര്‍' എന്ന നിലയില്‍ അശുതോഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പല മത്സരങ്ങളിലും തോല്‍വി ഉറപ്പായിരുന്ന ഘട്ടങ്ങളില്‍ നിന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ അശുതോഷിന് സാധിച്ചിരുന്നു. ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ 3.8 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അശുതോഷിനെ സ്വന്തമാക്കിയത്. ഐപിഎല്‍ 2025-ലെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ, 31 പന്തില്‍ പുറത്താകാതെ 66 റണ്‍സ് നേടിയതാണ് അശുതോഷിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.

ഐപിഎല്‍ 2027 ലേലത്തിന് മുന്നോടിയായുള്ള ട്രേഡ് വിന്‍ഡോയില്‍ അശുതോഷിനെ സ്വന്തമാക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പകരമായി നല്‍കാന്‍ ധാരാളം ഫാസ്റ്റ് ബൗളര്‍മാരുള്ള ഏതെങ്കിലും ടീമിലേക്ക് അശുതോഷ് ട്രേഡ് ചെയ്യപ്പെട്ടേക്കാം. ഒരു 'ഫിനിഷറെ' തേടി ഗുജറാത്ത് ടൈറ്റന്‍സ് മറ്റൊരു ഫ്രാഞ്ചൈസിയെയും സമീപിച്ചിരുന്നു. പകരമായി 24 കാരനായ ഫാസ്റ്റ് ബൗളര്‍ അശോക് ശര്‍മ്മയെ വിട്ടുനല്‍കാന്‍ അവര്‍ തയ്യാറായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ashutosh Sharma
ഇന്ത്യയുടെ പര്യടനമില്ല, ഐസിസി വിഹിതം കുറയും; 2027ല്‍ ₹627 കോടി നഷ്ടം നേരിടാൻ ഇംഗ്ലണ്ട് ക്രിക്കറ്റ്
Ashutosh Sharma
ബെല്ലിങ്ഹാമും റൂ‍ഡി​ഗറും സെക്യൂരിറ്റിക്കാരെ തല്ലി! ഞെട്ടിക്കും റിപ്പോർട്ട്
Summary

Gill's Gujarat Titans hunt for surprise trade move, to bring a power hitter into the team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER