''ബെന്‍ സ്റ്റോക്ക്‌സിനെ മുംബൈ ഇന്ത്യന്‍സിന് നല്‍കൂ''; രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതികരണം

. അതിനിടയില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ബെന്‍ സ്‌റ്റോക്ക്‌സിനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകന്‍
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
Updated on: 
1 min read

താര ലേലത്തിന് മുന്‍പായി കളിക്കാരെ ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയില്‍ രാജസ്ഥാന്‍ റോയല്‍സിനോട് ബെന്‍ സ്‌റ്റോക്ക്‌സിനെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് ഒരു മുംബൈ ഇന്ത്യന്‍സ് ആരാധകന്‍. 

ബെന്‍ സ്റ്റോക്ക്‌സിനെ മുംബൈക്ക് വില്‍ക്കൂ എന്നായിരുന്നു മുംബൈ ആരാധകരില്‍ ഒരാളുടെ കമന്റ്. എന്നാല്‍ ഇതിന് ഇല്ല എന്ന അര്‍ഥത്തില്‍ രസകരമായ ജിഫുമായിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് മറുപടി നല്‍കിയത്. 

2018 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവിഭാജ്യ ഘടകമാണ് സ്‌റ്റോക്ക്‌സ്. കഴിഞ്ഞ സീസണിന്റെ തുടക്കം സ്‌റ്റോക്ക്‌സിന് നഷ്ടമായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ തിരിച്ചെത്തിയ സ്‌റ്റോക്ക്‌സ് രാജസ്ഥാനെ തോളിലേറ്റിയെങ്കിലും നോക്കൗട്ട് ഘട്ടം പിന്നിടാന്‍ കഴിഞ്ഞില്ല. 

കഴിഞ്ഞ സീസണില്‍ രാജസ്ഥാനെ നയിച്ച സ്റ്റീവ് സ്മിത്തിനെ ഇത്തവണ ഒഴിവാക്കിയ രാജസ്ഥാന്റെ തീരുമാനം ചര്‍ച്ചയായിരുന്നു. ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്ട്‌ലര്‍, ആര്‍ച്ചര്‍, സഞ്ജു എന്നിവരെയാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com