നൈറ്റ് പാര്‍ട്ടിയില്‍ മദ്യപിച്ചു, മാക്‌സ്‌വെല്‍ ആശുപത്രിയില്‍

ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു
മാക്‌സ്‌വെല്‍/ ട്വിറ്റർ
മാക്‌സ്‌വെല്‍/ ട്വിറ്റർ
Updated on: 
1 min read

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന നൈറ്റ് പാര്‍ട്ടിക്ക് പിന്നാലെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചികിത്സയ്ക്ക് ശേഷം താരം ആശുപത്രി വിട്ടതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. താരം ടീമിന്റെ പരിശീലന ക്യാമ്പിലെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കഴിഞ്ഞ ദിവസം രാത്രി അഡ്‌ലെയ്ഡില്‍ നടന്ന ഒരു രാത്രി പാര്‍ട്ടിയില്‍ താരം പങ്കെടുത്തിരുന്നു. സംഗീത പരിപാടിക്കിടെ താരം മദ്യപിച്ചു. പിന്നാലെ ആംബുലന്‍സെത്തി താരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്താണ് മാക്‌സ്‌വെല്ലിനു സംഭവിച്ച ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ എന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും വന്നിട്ടില്ല. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയാണ് ഇനി മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയന്‍ കുപ്പായത്തില്‍ ഇറങ്ങാനിരിക്കുന്ന മത്സരം. ഫെബ്രുവരി ഒന്‍പത് മുതലാണ് ടി20 പരമ്പര. 

അതിനു മുന്‍പ് ഇരു ടീമുകളും ഏകദിന പരമ്പരയില്‍ ഏറ്റുമുന്നുണ്ട്. ഈ പരമ്പരയ്ക്കുള്ള ടീമിലേക്ക് പക്ഷേ മാക്‌സ്‌വെല്ലിനെ പരിഗണിച്ചില്ല.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER