ഋഷഭ് പന്തിനെ രക്ഷിച്ചയാളെ അനുമോദിക്കാന്‍ സര്‍ക്കാര്‍; റിപ്പബ്ലിക് ദിനത്തില്‍ ആദരവര്‍പ്പിക്കും  

ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകുമ്പോഴാണ് പന്ത് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ട
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

ഡെറാഡൂണ്‍: സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച സുശീല്‍ മന്നിനെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആദരിക്കും. റിപ്പബ്ലിക്ക് ദിനത്തില്‍ സുശീല്‍ മന്നിന് ആദരവര്‍പ്പിക്കുമെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

ബസ് ഡ്രൈവറായ സുശീല്‍ മന്‍ ആണ് തീപിടിച്ചുകൊണ്ടിരുന്ന കാറില്‍ നിന്ന് പന്തിനെ രക്ഷിച്ചത്. കാറില്‍ നിന്ന് പന്തിനെ പുറത്തെത്തിച്ച് സുശീല്‍ ബെഡ്ഷീറ്റുകൊണ്ട് പന്തിനെ പൊതിഞ്ഞു. പിന്നാലെ ആംബുലന്‍സ് വിളിക്കുകയും ചെയ്തു. 

ഡിസംബര്‍ 30ന് ഡല്‍ഹിയില്‍ നിന്ന് ഡെറാഡൂണിലേക്ക് പോകുമ്പോഴാണ് പന്ത് ഓടിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടത്. പന്ത് ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് സൂചന. പന്തിന്റെ തലയ്ക്കും കൈകളിലും കാലിലും പരിക്കേറ്റു. 

കാല്‍മുട്ടിലെ പരിക്ക് മാറാന്‍ ആറ് ആഴ്ച വരെ സമയം വേണ്ടി വന്നേക്കും. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് പന്ത് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയിലേക്ക് താരത്തെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളും പരിശോധിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER