​ഗംഭീരം ഈ ക്യാച്ച്, ഇത് 2007 ലോകകപ്പിന്റെ തനിയാവർത്തനം; വിസ്മയിപ്പിച്ച് കാർത്തിക്, വിഡിയോ 

ഒറ്റച്ചാട്ടത്തിന് രണ്ട് വിരലുകളിൽ പന്ത് കോർത്തു രാജസ്ഥാൻ റോയൽസിന്റെ ബെൻ സ്റ്റോക്‌സിനെ മടക്കി
​ഗംഭീരം ഈ ക്യാച്ച്, ഇത് 2007 ലോകകപ്പിന്റെ തനിയാവർത്തനം; വിസ്മയിപ്പിച്ച് കാർത്തിക്, വിഡിയോ 
Updated on
1 min read

ദുബായ്: വിക്കറ്റിന് പിന്നിൽ ​ഗംഭീര ക്യാച്ചുമായി വിസ്മയിപ്പിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഒറ്റച്ചാട്ടത്തിന് രണ്ട് വിരലുകളിൽ പന്ത് കോർത്തു രാജസ്ഥാൻ റോയൽസിന്റെ ബെൻ സ്റ്റോക്‌സിനെ മടക്കിയപ്പോൾ 2007 ടി20 ലോകകപ്പിൽ എടുത്ത പറക്കും ക്യാച്ചിനെ ഓർമ്മിപ്പിക്കുന്ന ഒന്നായി മാറി അത്. അന്ന് ആർപി സിങ്ങിൻറെ പന്തിൽ ഗ്രയാം സ്‌മിത്താണ് കാർത്തിക്കിൻറെ അവിശ്വസനീയ പറക്കലിന് മുന്നിൽ തലകുനിച്ചത്. 

ഇന്നലെ കമ്മിൻസിൻറെ പന്തിൽ സ്റ്റോക്‌സ് ബാറ്റുവച്ചപ്പോൾ എഡ്‌ജായി ഫസ്റ്റ് സ്ലിപ്പിലൂടെ ബോൾ പൊങ്ങി. ബൗണ്ടറിയിലേക്ക് എന്ന് തോന്നിച്ചെങ്കിലും കുതിച്ചുചാടിയ കാർത്തിക് നിമിഷനേരത്തിൻ പന്ത് കൈയിലാക്കി. സ്റ്റോക്‌സിന് ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരുന്നു അത്. പുറത്താകുമ്പോൾ 11 പന്തിൽ 18 റൺസുണ്ടായിരുന്നു സ്റ്റോക്‌സിന്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com