ഗ്രിസ്മാന്‍
ഗ്രിസ്മാന്‍ട്വിറ്റര്‍

ഫ്രാന്‍സിനായി തുടര്‍ച്ചയായി 84 മത്സരങ്ങള്‍; 2017നു ശേഷം ആദ്യമായി ഗ്രിസ്മാന്‍ പുറത്ത്

കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്
Published on

പാരിസ്: ഫ്രാന്‍സിനു വേണ്ടി തുടര്‍ച്ചയായി 84 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട അന്റോയിന്‍ ഗ്രിസ്മാന്‍ ഒടുവില്‍ പരിക്കേറ്റ് പുറത്ത്. 2017 മുതല്‍ ഫ്രാന്‍സ് കളിച്ച എല്ലാ മത്സരങ്ങളിലും ഇറങ്ങിയ ഗ്രിസ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടീമില്‍ നിന്നു പുറത്താകുന്നത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.

ജര്‍മനി, ചിലി ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ താരത്തിനു നഷ്ടമാകും. പകരക്കാരനായി ലാസിയോ താരം മറ്റിയോ ഗ്വെന്‍ഡൗസിയെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമില്‍ ഉള്‍പ്പെടുത്തി. ജൂണില്‍ നടക്കുന്ന യൂറോ കപ്പിനു മുന്നോടിയായാണ് ടീമുകളുടെ സൗഹൃദ പോരാട്ടങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ ഗ്രിസ്മന്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണയ്‌ക്കെതിരായ പോരാട്ടത്തില്‍ പകരക്കാരനായാണ് കളിച്ചത്. ഫ്രാന്‍സിനായി 127 മത്സരങ്ങളാണ് 32കാരന്‍ കൡച്ചത്. ടീമിനായി 44 ഗോളുകളും നേടി.

ഗ്രിസ്മാന്‍
'സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കുന്നു'- അഫ്ഗാനുമായി ക്രിക്കറ്റ് കളിക്കില്ലെന്നു ഓസ്‌ട്രേലിയ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com