വിദേശ താരങ്ങളുടെ പ്രതിഫലം; സൂപ്പര്‍ ലീഗ് കേരള ക്ലബുകളില്‍ ജിഎസ്ടി റെയ്ഡ്; ആശങ്കയറിയിച്ച് ടീമുകള്‍

സൂപ്പര്‍ ലീഗിനെ സംശയമുനയില്‍ നിര്‍ത്തുന്നത് ഫുട്‌ബോളിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് ടീമുകൾ
Kannur Warriors FC
നിലവിലെ ചാംപ്യൻമാരായ കണ്ണൂർ വാരിയേഴ്സ് എഫ്സി Super League Keralax
Updated on
1 min read

കൊച്ചി: സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്‌ബോള്‍ ക്ലബുകളുടെ ഓഫീസുകളില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്. വിദേശ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് സൂചന.

എന്നാല്‍ നിയമപരമായ വഴികളിലൂടെ സുതാര്യമായി നടത്തിയ നിയമനങ്ങളുടെ പേരില്‍ ജിഎസ്ടി അനാവശ്യ ആശങ്ക സൃഷ്ടിക്കുകയാണെന്നു ക്ലബുകള്‍ പറയുന്നു. ഡിസംബര്‍ 23നായിരുന്നു എല്ലാ ക്ലബ് ആസ്ഥാനങ്ങളിലും പരിശോധന നടന്നത്.

Kannur Warriors FC
കാര്യവട്ടത്തെ സൂപ്പർ ഇന്ത്യ! തുടരെ നാലാം ജയം

കേരളത്തിലെ കായിക രംഗത്തിനു പുത്തനുണര്‍വ് നല്‍കിയ സൂപ്പര്‍ ലീഗിനെ സംശയമുനയില്‍ നിര്‍ത്തുന്നത് ഫുട്‌ബോളിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നു കാലിക്കറ്റ് എഫ്‌സി പ്രസ്താവനയില്‍ പറഞ്ഞു. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി, ധനകാര്യ, കായിക മന്ത്രിമാര്‍ ഇടപെടണമെന്നും ക്ലബ് വ്യക്തമാക്കി.

Kannur Warriors FC
10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന
Summary

State GST Department raids offices of Super League Kerala (SLK) football clubs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com