10,000 റണ്‍സിന്റെ നിറവ്! ഗ്രീന്‍ഫീല്‍ഡില്‍ ചരിത്രമെഴുതി സ്മൃതി മന്ധാന

നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം
smriti mandhana batting
smriti mandhanax
Updated on
1 min read

തിരുവനന്തപുരം: കരിയറില്‍ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്. വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും സ്മൃതി മാറി.

ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ മിതാലി രാജാണ് ആദ്യമായി ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരം. ലോക ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന നാലാമത്തെ താരമായും സ്മൃതി മാറി. ന്യൂസിലന്‍ഡിന്റെ സുസി ബെയ്റ്റ്‌സ്, ഇംഗ്ലണ്ടിന്റെ ചര്‍ലോട്ട് എഡ്വേര്‍ഡ്‌സ് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു രണ്ട് പേര്‍.

smriti mandhana batting
സ്മൃതി 80, ഷെഫാലി 79, റിച്ചയുടെ കാമിയോ വെടിക്കെട്ടും! ഗ്രീന്‍ഫീല്‍ഡില്‍ റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കന്‍ വനിതാ ടീമിനെതിരായ പോരാട്ടത്തില്‍ സ്മൃതി 48 പന്തില്‍ 80 റണ്‍സുമായി തിളങ്ങിയിരുന്നു. പിന്നാലെയാണ് നേട്ടം. 11 ഫോറും 3 സിക്‌സും സഹിതമായിരുന്നു വെടിക്കെട്ട് ബാറ്റിങ്.

നിലവില്‍ ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 10,053 റണ്‍സാണ് താരത്തിന്റെ നേട്ടം. ഏകദിനത്തില്‍ 5322 റണ്‍സും ടി20യില്‍ 4102 റണ്‍സും ടെസ്റ്റില്‍ 629 റണ്‍സുമാണ് സ്മൃതി നേടിയത്. ടെസ്റ്റില്‍ 2 സെഞ്ച്വറിയും 3 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ 14 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും ടി20യില്‍ ഒരു സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

smriti mandhana batting
ഗംഭീറിനു പകരം വിവിഎസ് ലക്ഷ്മണ്‍! ടെസ്റ്റില്‍ കോച്ചിനെ മാറ്റുന്നു?
Summary

smriti mandhana joined an elite list of stars as she became the fourth batter in women's cricket to get to 10,000 international runs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com