ഇന്നും 'തല' ഇല്ല ; ടോസ് ഗുജറാത്തിന്, ചെന്നൈയെ ബാറ്റിങിനയച്ചു

സൂപ്പർ താരം എം എസ് ധോനി ഇന്നും ചെന്നൈയ്ക്കായി കളത്തിലിറങ്ങില്ല.
ipl 2026
GT Opt to Bowl First Against CSK in Crucial IPL 2026 Playoff Race Clash.jio hotstar
Updated on
1 min read

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ മത്സരത്തിൽ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും. ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇരു ടീമുകൾക്കും പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാൻ വിജയം അനിവാര്യമാണ്.

ipl 2026
വൈഭവ് തല്ലി, രാജസ്ഥാന് ഈസി! ആദ്യ പോരിൽ ചെന്നൈ അടപടലം തോറ്റു

സൂപ്പർ താരം എം എസ് ധോനി ഇന്നും ചെന്നൈയ്ക്കായി കളത്തിലിറങ്ങില്ല. താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും ഉടൻ തന്നെ കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ചെന്നൈ കോച്ച് പറയുന്നത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ഇന്നും അതേ ഫോം തുടർന്നാൽ ചെന്നൈയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

കഴിഞ്ഞ മത്സരങ്ങളിൽ മികച്ച രീതിയിലാണ് ചെന്നൈ ബൗളർമാർ പന്തെറിയുന്നത്. ഇതും ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ipl 2026
അഭിഷേകിനെ പിടിച്ചു വലിച്ച് ആരാധിക; അസ്വസ്ഥനായി താരം, സുരക്ഷാ വീഴ്ചയെന്ന് ആരാധകർ (വിഡിയോ)

അതേ സമയം, ഗുജറാത്തിന്റെ ടോപ് ഓർഡർ ബാറ്റർമാർ മികച്ച ഫോമിലാണ്. സായ് സുദര്‍ശന്‍,ക്യാപ്റ്റൻ ശുഭ്മാൻ ​ഗിൽ, ജോസ് ബട്‌ലർ എന്നിവരാണ് ടീമിന്റെ നട്ടെല്ല്. എന്നാൽ, മധ്യനിരയിൽ സ്കോർ ഉയർത്താൻ താരങ്ങൾ ഇല്ലാത്തത് ടീമിന് വലിയ പ്രതിസന്ധിയായി മാറുന്നുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാൻ ബൗളർമാർക്ക് സാധിക്കാത്തതും ഗുജറാത്തിന് തിരിച്ചടിയാണ്.

Summary

GT Opt to Bowl First Against CSK in Crucial IPL 2026 Playoff Race Clash.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com