India vs Pakistan U19 World Cup
India vs Pakistanx

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

അണ്ടര്‍ 19 ലോകകപ്പിലും ഹസ്തദാനമില്ല
Published on

ബുലവായോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ ക്രിക്കറ്റ് പിച്ചില്‍ വീണ്ടും കൈകൊടുക്കാതെ ഇന്ത്യ- പാക് താരങ്ങള്‍. അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിലെ സൂപ്പര്‍ സിക്‌സ് മത്സരത്തിന്റെ ടോസ് സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫും ഹസ്തദാനത്തിനു വിസമ്മതിച്ചത്.

സമീപ കാലത്ത് സീനിയര്‍, വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളിലും ഇതേ സമീപനം തന്നെയാണ് ഇന്ത്യ എടുക്കുന്നത്. അണ്ടര്‍ 19 പോരിലും ഈ രീതി തന്നെ തുടര്‍ന്നു. മത്സരം കഴിഞ്ഞാലുള്ള താരങ്ങളുടെ ഹസ്തദാനവും ഈ മത്സരത്തിലുമുണ്ടാകില്ല.

India vs Pakistan U19 World Cup
ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

മത്സരത്തില്‍ ടോസ് നേടി പാകിസ്ഥാന്‍ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍.

India vs Pakistan U19 World Cup
'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'
Summary

India vs Pakistan: India and Pakistan captains once again skipped the customary handshake at the toss during their encounter at the U19 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com