ഹര്‍ദിക്കിന് റെക്കോര്‍ഡ്; ഐസിസിയുടെ ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന പെരുമയാണ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയത്
Hardik Pandya
ഹര്‍ദിക് പാണ്ഡ്യഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയ്ക്ക് റെക്കോര്‍ഡ്. ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന പെരുമയാണ് ഹര്‍ദിക് പാണ്ഡ്യയെ തേടിയെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 ലോകകപ്പില്‍ 144 റണ്‍സും 11 വിക്കറ്റുകളുമായി മികച്ച ഓള്‍റൗണ്ട് പ്രകടനമാണ് ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്തത്. ഫൈനലില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നല്‍ സൃഷ്ടിച്ച്, മികച്ച ഫോമില്‍ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെയ്ന്റിച്ച് ക്ലാസന്റെ നിര്‍ണായക വിക്കറ്റ് കൊയ്ത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ഹര്‍ദിക്കിന്റെ ബൗളിങ് ആണ്. ഫൈനലില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് ഹര്‍ദിക് നേടിയത്. 17 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷം ടി20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കാണ് ഹര്‍ദിക് വഹിച്ചത്.

രണ്ടുപേരെ പിന്തള്ളിയാണ് ഹര്‍ദിക് ഐസിസിയുടെ ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. ഹര്‍ദിക്കിന് 222 പോയിന്റുകളാണ് ഉള്ളത്. ഇതുവരെ ഒരു ഇന്ത്യന്‍ ഓള്‍റൗണ്ടറും ടി20 ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാമത് എത്തിയിട്ടില്ല.

Hardik Pandya
ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ മഹ്മൂദുള്ള റിയാദ് വിരമിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com