പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

അഫ്​ഗാനിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാം പോരാട്ടത്തിനു മുന്നോടിയായി താരത്തെ ടീമിൽ ഉൾപ്പെടുത്തി
Harshit Rana
Harshit Ranax
Updated on
1 min read

മുംബൈ: ഇടവേളയ്ക്കു ശേഷം പേസർ ഹർഷിത് റാണ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി. പരിക്കിനെ തുടർന്നു ഏറെ നാളായി പുറത്തിരിക്കുകയായിരുന്നു താരം. ഫിറ്റ്നെസ് പരിശോധന വിജയിച്ചതിനു പിന്നാലെ താരത്തെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തി. അഫ്​ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായാണ് താരം ടീമിൽ തിരിച്ചെത്തിയത്. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് മൂന്നാം പോരാട്ടം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാം അപ്പ് മത്സരത്തിനിടെയേറ്റ കാൽമുട്ടിനേറ്റ പരിക്ക് കാരണം ഹർഷിത് റാണയ്ക്ക് 2026ലെ ടി20 ലോകകപ്പും തുടർന്ന് നടന്ന ഐപിഎൽ 2026 സീസണും പൂർണമായി നഷ്ടമായിരുന്നു.

Harshit Rana
'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് താരത്തെ തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലും റാണയെ തിരഞ്ഞെടുത്തിട്ടുണ്ട്.

ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകാൻ ശേഷിയുള്ള മികച്ച ഒരു പേസ് ബൗളിങ് ഓൾറൗണ്ടറായാണ് ഹർഷിത് റാണ വിലയിരുത്തപ്പെടുന്നത്. ആ രീതിയിൽ താരത്തെ വളർത്തിയെടുക്കാനാണ് ടീം മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം റാണയെയും ഭാവി വാഗ്ദാനമായാണ് ടീം കാണുന്നത്.

Harshit Rana
ജയിച്ചില്ലെങ്കിൽ പണി പാളും; കാനറികൾക്ക് നിർണായകം, നെയ്മർ രണ്ടാം പോരും കളിക്കില്ല

അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരക്കേറിയ മത്സരക്രമങ്ങളും ഏഷ്യൻ ഗെയിംസും കണക്കിലെടുത്ത്, അവസാന ഏകദിനത്തിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് കൂടുതൽ യുവ താരങ്ങൾക്ക് അവസരം നൽകാൻ മാനേജ്മെന്റ് മുതിർന്നേക്കും.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, യശസ്വി ജയ്‌സ്വാൾ, ഹർഷിത് റാണ.

Harshit Rana
'രാജ്യം മുഴുവൻ എന്നെ വില്ലനായി ചിത്രീകരിച്ചു; ആത്മഹത്യ ചെയ്യാത്തതിനു കാരണം അവൾ'; പ്രണയം, ജയിൽവാസം... മനസ് തുറന്ന് ശ്രീശാന്ത്
Harshit Rana
ഖത്തർ താരം ചവിട്ടി; കാനഡ മിഡ്ഫീൽഡർ ഇസ്മയിൽ കോനെയുടെ കാലൊടിഞ്ഞു? ​ഗുരുതര പരിക്ക് (വിഡിയോ)
Harshit Rana
കൊറിയയെ ഒറ്റ ഗോളില്‍ വീഴ്ത്തി 'മെക്‌സിക്കന്‍ അപാരത'! നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ ടീം

Harshit Rana has been added to India's squad for the third and final ODI against Afghanistan after completing his rehabilitation at the BCCI Centre of Excellence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com