ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടം; 'പേസിൽ' കെകെആറിന് തിരിച്ചടികൾ തുടരുന്നു

ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരനയും പരിക്കേറ്റ് പുറത്ത്. ലേലത്തില്‍ വിളിച്ചെടുത്ത മുസ്തഫിസുര്‍ റഹ്മാനേയും ഒഴിവാക്കേണ്ടി വന്നു
Harshit Rana BOWLING
Harshit Ranax
Updated on
1 min read

കൊല്‍ക്കത്ത: ഐപിഎല്‍ പോരാട്ടത്തിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു കനത്ത തിരിച്ചടി. ഇന്ത്യന്‍ പേസ് ഓള്‍ റൗണ്ടര്‍ ഹര്‍ഷിത് റാണയ്ക്ക് ഐപിഎല്ലും നഷ്ടമാകും. പരിക്കിനെ തുടര്‍ന്നാണ് താരത്തിനു സീസണ്‍ നഷ്ടമാകുന്നത്. പകരം മറ്റൊരു താരത്തെ കെകെആര്‍ ഉടന്‍ ടീമിലെത്തിക്കും.

ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തില്‍ ഹര്‍ഷിത് റാണയുമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പിനു തൊട്ടുമുന്‍പ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ താരത്തിന്റെ മുട്ടിനു പരിക്കേറ്റു. ഇതോടെ ഹര്‍ഷിതിന്റെ ലോകകപ്പ് മോഹവും പൊലിഞ്ഞു. ഹര്‍ഷിതിനു പകരം അവസാന നിമിഷം ഇന്ത്യ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി.

ശസ്ത്രക്രിയയ്ക്കു വിധേയനായി ഹര്‍ഷിത് നിലവില്‍ വിശ്രമത്തിലാണ്. പരിക്ക് പൂര്‍ണമായി മാറി ഐപിഎല്‍ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു താരം. എന്നാല്‍ തിരിച്ചു വരവിനു ഇനിയും സമയമെടുക്കുമെന്നു ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കിയതോടെയാണ് താരത്തിന്റെ പിന്‍മാറ്റം.

Harshit Rana BOWLING
പന്തെടുത്ത് സഹായിക്കാന്‍ നോക്കിയ സല്‍മാന്‍ ആഘയെ 'ചതിച്ചു വീഴ്ത്തി' ബംഗ്ലാദേശ് ക്യാപ്റ്റന്‍! റണ്ണൗട്ട് വിവാദം (വിഡിയോ)

2024ല്‍ കെകെആര്‍ ഇടവേളയ്ക്കു ശേഷം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ റാണ 19 വിക്കറ്റുകള്‍ നേടി നിര്‍ണായക പങ്കു വഹിച്ചിരുന്നു. പിന്നാലെ 24കാരന്‍ ഇന്ത്യന്‍ ടീമിലും അവിഭാജ്യ ഘടകമായി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി താരം കളിക്കുന്നുണ്ടായിരുന്നു.

പുതിയ സീസണിലേക്കായി കെകെആര്‍ ഹര്‍ഷിതിനെ 4 കോടിയ്ക്കു ടീമില്‍ നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ സീസണിലും ടീമിനായി താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13 കളിയില്‍ നിന്നു 15 വിക്കറ്റുകള്‍ ഹര്‍ഷിത് റാണ വീഴ്ത്തി.

Harshit Rana BOWLING
നാണംകെട്ട തോല്‍വിക്ക് രണ്ടാം പോരില്‍ 'ത്രില്ലര്‍' മറുപടി; ബംഗ്ലാദേശിനെ തകര്‍ത്ത് പാകിസ്ഥാന്‍

ആകാശ് ദീപ്, വൈഭവ് അറോറ, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി എന്നിവരിലൊരാള്‍ക്കായിരിക്കും കെകെആര്‍ ടീമിലേക്ക് അവസരം കിട്ടുക എന്നാണ് വിവരം. ഈ സീസണില്‍ ടീം സ്വന്തമാക്കിയ മതീഷ പതിരനയ്ക്കും പരിക്കേറ്റത് കെകെആറിനു ക്ഷീണമായിരുന്നു. അതിനിടെയാണ് ഹര്‍ഷിതും ഇല്ലെന്നു വ്യക്തമായത്. പതിരനയ്ക്കു പകരം സിംബാബ്‌വെ താരം ബ്ലസിങ് മുസര്‍ബാനിയെ കെകെആര്‍ ടീമിലെടുത്തു.

മിനി ലേലത്തില്‍ കോടികളെറിഞ്ഞ് സ്വന്തമാക്കിയ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഇന്ത്യ- ബംഗ്ലാദേശ് ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ കെകെആറിനു ഒഴിവാക്കേണ്ടി വന്നിരുന്നു. മികച്ച പേസ് ബൗളറെ ടീമിലെത്തിക്കുക ലക്ഷ്യമിട്ടാണ് അവർ ലേലത്തിൽ മുസ്തഫിസുറിനെ പൊന്നും വിലയ്ക്ക് ടീമിലെത്തിച്ചത്. എന്നാൽ ഒരു വിഭാ​ഗം ആരാധകർ ബം​ഗ്ലാദേശ് താരത്തെ ടീമിലെടുത്തതിൽ വൻ പ്രതിഷേധമുയർത്തി. ഇതോടെയാണ് അവർക്ക് താരത്തെ ഒഴിവാക്കേണ്ടി വന്നത്.

ഈ വിടവ് നികത്താനാണ് അവർ പതിരനയെ ടീമിലെത്തിച്ചത്. എന്നാൽ അതും മുടങ്ങി. പിന്നാലെയാണ് പതിരനയും ഹര്‍ഷിത് റാണയും പരിക്കേറ്റ് പുറത്തായത്.

Summary

Kolkata Knight Riders have suffered a major setback ahead of IPL 2026, with pacer Harshit Rana reportedly ruled out for the entire season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com