ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'റബാഡയെ പോലും അവന്‍ ഉപദേശിക്കുന്നു, നിര്‍ഭയനായ പേസറാണ്'; അര്‍ഷദീപിനെ ചൂണ്ടി ഹര്‍ഭജന്‍ സിങ്‌

റബാഡയ്ക്ക് പോലും ഉപദേശം അര്‍ഷദീപ് ഉപദേശം കൊടുക്കുന്നത് ചൂണ്ടിയാണ് ഹര്‍ഭജന്‍ സിങ്ങിന്റെ വാക്കുകള്‍
Published on

മുംബൈ: പഞ്ചാബ് കിങ്‌സ് ബൗളര്‍ അര്‍ഷദീപിനെ പ്രശംസയില്‍ മൂടി ഹര്‍ഭജന്‍ സിങ്. റബാഡയ്ക്ക് പോലും ഉപദേശം അര്‍ഷദീപ് ഉപദേശം കൊടുക്കുന്നത് ചൂണ്ടിയാണ് ഹര്‍ഭജന്‍ സിങ്ങിന്റെ വാക്കുകള്‍. 

സമ്മര്‍ദത്തിന് കീഴ്‌പ്പെട്ട് പലരും കളി കൈവിടുമ്പോള്‍ അവിടെ മികവിലേക്ക് ഉയരുന്ന താരമാണ് അര്‍ഷദീപ്. സമ്മര്‍ദത്തിലേക്ക് വീഴാതെ പന്തെറിയാന്‍ തനിക്ക് കഴിയുമെന്ന് അവന്‍ പലവട്ടം തെളിയിട്ടുണ്ട്. സീനിയര്‍ താരങ്ങള്‍ക്ക് പോലും ഉപദേശം കൊടുക്കാന്‍ അര്‍ഷദീപിന് കഴിയുന്നു, ഹര്‍ഭജന്‍ സിങ് പറയുന്നു. 

ലോകോത്തര ബൗളറായ റബാഡ റണ്‍സ് വഴങ്ങിയപ്പോള്‍ പോലും അവന് ആത്മവിശ്വാസം നല്‍കാന്‍ അര്‍ഷദീപ് എത്തി. സ്ലോഗ് ഓവറുകളില്‍ യോര്‍ക്കറുകള്‍ കൃത്യമായി എറിയാന്‍ അര്‍ഷദീപിന് കഴിയുന്നു. അര്‍ഷദീപിനെ പോലെ പ്രതിഭയുള്ള ഒരും ഇടംകയ്യന്‍ പേസര്‍ ഇന്ത്യക്കായി കളിക്കണം എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.

സീസണില്‍ 13 കളിയില്‍ നിന്ന് 10 വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. ഇക്കണോമി 7.83. പ്ലേഓഫ് കാണാതെ പുറത്തായ പഞ്ചാബ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com