

കൊളംബോ: ടി20 ലോകകപ്പ് 2026ൽ നമീബിയക്കെതിരായ മത്സരത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് വിശദീകരണവുമായി പാക് കോച്ച് മൈക്ക് ഹെസ്സൻ. കോച്ച് സഹതാരങ്ങളോടെ സംസാരിക്കുന്നതിനിടെ പാകിസ്ഥാന്‍ ടീം നായകന്‍ സല്‍മാന്‍ അലി ആഘ കുപ്പി വലിച്ചെറിയുന്നതും ദേഷ്യപ്പെട്ടു സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. പാക് ക്യാപ്റ്റനും കോച്ചും തമ്മിൽ തർക്കമുണ്ടായി എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ,ഞങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് കോച്ച് മൈക്ക് ഹെസ്സൻ വ്യക്തമാക്കി. ''ആ വിഡിയോ ഞാൻ കണ്ടിരുന്നു. യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. മത്സരത്തെക്കുറിച്ചു സൽമാനുമായി സംസാരിക്കാനും ഇടംകൈയ്യൻ എന്ന നിലയിൽ നവാസിനോട് പാഡ് ധരിക്കാനും ആവശ്യപ്പെടാനുമായി ആണ് ഞാൻ അവിടെ എത്തിയത്. ആ സമയത്താണ് ആഘ വിക്കറ്റ് ആയി അവിടെ എത്തിയത്. അതിന്റെ ദേഷ്യത്തിലാണ് താരം കുപ്പി വലിച്ചെറിഞ്ഞത്. അല്ലാതെ ഞങ്ങൾക്കിടയിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ല'' കോച്ച് പറഞ്ഞു.
ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിൽ വൻ അഴിച്ചു പണികൾ നടത്തിയിരുന്നു. നമീബിയക്കെതിരായ മത്സരത്തിൽ മോശം ഫോമിലാണെങ്കിലും ബാബര്‍ അസം ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ അഫ്രീദിയും സ്പിന്നര്‍ അബ്രാര്‍ അഹമ്മദും പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായിരുന്നു. ഈ തീരുമാനങ്ങൾക്ക് പിന്നിൽ കോച്ച് മൈക്കൽ ഹെസ്സൻ ആണെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates