അഭിഷേക്, തിലക് പുറത്തേക്കോ?, സൂര്യകുമാർ യാദവിന്റെ ഉത്തരം ഇതാണ്

ഇന്ത്യയുടെ നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ താരം കളിച്ചിരുന്നു എങ്കിലും ഒരു റൺ പോലും സ്കോർ ചെയ്തിരുന്നില്ല. ഇതോടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
 Abhishek and Tilak
Suryakumar Backs Abhishek and Tilak Ahead of India vs South Africa file
Updated on
1 min read

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യ - സൗത്ത് ആഫ്രിക്ക പോരാട്ടം നാളെ നടക്കാനിരിക്കെ ടീമിലെ അംഗങ്ങളെക്കുറിച്ചു യാതൊരു വിധ ആശങ്കയും വേണ്ടെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അഭിഷേക് ശർമ, തിലക് എന്നിവരുടെ ഫോമിനെക്കുറിച്ച് ടീമിന് സംശയമില്ല. ഇരുവർക്കും ടീം മാനേജ്‍മെന്റ് മികച്ച പിന്തുണയാണ് നൽകുന്നത് എന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.

 Abhishek and Tilak
ഫൈനലിലെ തോൽവിക്ക് പകരം വീട്ടാൻ സൗത്ത് ആഫ്രിക്ക, മറുതന്ത്രം മെനഞ്ഞു സൂര്യകുമാർ; കണക്കുകൾ ഇങ്ങനെ

“ടീമിന് ആശങ്കയില്ല. അഭിഷേകിന്റെ ഫോമിനെക്കുറിച്ച് ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല. ഇത് ഒരു സ്പോർട്സ് ടീം ആണ്. ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. കഴിഞ്ഞ വർഷം അദ്ദേഹം ടീമിനായി നല്ല രീതിയിൽ കളിച്ചു. ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുയാണ്'' സൂര്യകുമാർ യാദവ് പറഞ്ഞത്.

ഇന്ത്യയുടെ നാല് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിൽ താരം കളിച്ചിരുന്നു എങ്കിലും ഒരു റൺ പോലും സ്കോർ ചെയ്തിരുന്നില്ല. ഇതോടെ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു നീക്കം ടീം നടത്തുന്നില്ലെന്നും സൂര്യകുമാർ യാദവ് പറഞ്ഞു.

 Abhishek and Tilak
'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച്

തിലക് വർമയുടെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യത്തിന് താരത്തിന്റെ പ്രകടനത്തിന് യാതൊരു പ്രശ്നവുമില്ലെന്നും ടീം അദ്ദേഹത്തിന് പൂർണമായ പിന്തുണ നൽകുന്നുണ്ട് എന്നും ക്യാപ്റ്റൻ പറഞ്ഞു.

'' ടീമിന്റെ പ്രത്യേക പ്ലാൻ അനുസരിച്ചാണ് തിലക് ബാറ്റ് ചെയ്യുന്നത്. ഒരു വിക്കറ്റ് മാത്രമാണ് നഷ്ടമായത് എങ്കിൽ അദ്ദേഹത്തിന് ടീം പ്ലാൻ അനുസരിച്ചു സ്വാഭാവികമായും ഷോട്ടുകൾ കളിക്കാൻ കഴിയും. എന്നാൽ രണ്ട് വിക്കറ്റുകൾ വീണാൽ, ക്രീസിൽ കുറച്ചധികം സമയം ചെലവഴിച്ച ശേഷം വലിയ അടികൾക്ക് ശ്രമിക്കണം, ഇതാണ് താരത്തിന് നൽകിയിരിക്കുന്ന നിർദേശം. തിലകിന്റെ ഫോമിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല'' സൂര്യകുമാർ യാദവ് വ്യക്തമാക്കി.

Summary

Suryakumar Yadav Backs Abhishek Sharma and Tilak Varma Ahead of India vs South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com