'സമ്മർദ്ദം ഇന്ത്യൻ ടീമിന്, ഞങ്ങൾ വളരെ 'കൂൾ': ദക്ഷിണാഫ്രിക്കൻ കോച്ച്

2024 ടി20 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്ക് ഒപ്പം ആയിരുന്നു.
Shukri Conrad
Conrad says India face more pressure in Super 8 clash file
Updated on
1 min read

മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം നാളെ (ഫെബ്രുവരി 22) നടക്കും. വൈകിട്ട് ഏഴ് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാം മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും സൂപ്പർ 8 മത്സരത്തിനായി എത്തുന്നത്. 2024 ടി20 ലോകകപ്പ് ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം ഇന്ത്യയ്ക്ക് ഒപ്പം ആയിരുന്നു.

Shukri Conrad
'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'

മത്സരത്തിന്റെ യാതൊരു വിധ സമ്മർദ്ദവും ടീമിനെ ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുഖ്യ പരിശീലകൻ ശുക്രി കോൺറാഡ് പറഞ്ഞു. സമ്മർദ്ദം വലിയ ഘടകമാണെങ്കിലും അത് ഇന്ത്യയ്‌ക്ക് കൂടുതലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യയെ പോലുള്ള ടീമുകൾക്ക് വലിയ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. ആരാധകരുടെ നീരീക്ഷണം,മറ്റ് വിമർശനങ്ങൾ എല്ലാ ടീമിനെ സമ്മർദ്ദത്തിലാക്കും. ഈ സമ്മർദ്ദമാണ് ഇന്ത്യൻ ടീമിന്റെ ദുർബലത അത് മുതലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ'' കോൺറാഡ് പറഞ്ഞു .

Shukri Conrad
'22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം

അതേസമയം, ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താരത്തിന്റെ ഇപ്പോഴത്തെ മോശം പ്രകടനത്തെ വിലകുറച്ചു കാണുന്നില്ലെന്നും ദക്ഷിണാഫ്രിക്കൻ കോച്ച് പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ ഒരാൾ പൂജ്യത്തിന് പുറത്തായത് കൊണ്ട് അയാളെ എഴുതിത്തള്ളാൻ കഴിയില്ല.സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്ന താരമാണ് അഭിഷേക് എന്നും കോൺറാഡ് വ്യക്തമാക്കി.

Summary

Conrad says pressure on defending champions India ahead of Super 8 clash against South Africa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com