'22ാം വയസിൽ വിവാഹം കഴിച്ചു, ആ അധ്യായം കഴിഞ്ഞു'... നാലാം വാർഷികത്തിന് തൊട്ടരികെ, ബന്ധം വേർപെടുത്തുന്നതായി ഇന്ത്യൻ താരം

വിവാഹ മോചനമല്ലാതെ മറ്റു വഴികളില്ലെന്ന് സമൂഹ മാധ്യമത്തിൽ കുറിപ്പ്
Rahul Chahar divorce
Rahul Chaharx
Updated on
1 min read

മുംബൈ: നാലാം വിവാ​ഹ വാർഷികത്തിനു തൊട്ടുമുൻപ് വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചഹർ. 2022 മാർച്ചിലായിരുന്നു താരത്തിന്റെ വിവാഹം. 22ാം വയസിൽ ഇഷാനി ജോഹറുമായാണ് രാഹുലിന്റെ വിവാഹം നടന്നത്. ​ഗോവയിൽ വച്ചായിരുന്നു ചടങ്ങുകൾ.

ഒരു വർഷത്തിൽ കൂടുതലായി കഠിനമേറിയ അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും വിവാഹ മോചനമല്ലാതെ മറ്റു വഴികളില്ലെന്നും ച​ഹർ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

Rahul Chahar divorce
'കളിക്കാരുടെ ലോകകപ്പ് സ്വപ്‌നം ഒറ്റ സെക്കൻഡിൽ തകർത്ത പെരും നുണയനാണ് അയാള്‍'

'ജീവിതത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും മനസിലാക്കുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ തന്നെ വിവാഹത്തിലേക്ക് കടന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത പാഠങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ അനുഭവിച്ചത്. ഇന്ന് എന്റെ ജീവിതത്തിലെ ഒരു അധ്യായം പൂർത്തിയാകുകയാണ്. രോഷത്തിലോ കുറ്റബോധത്തിലോ അല്ല ഞാൻ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ചില ബന്ധങ്ങൾ എന്നേക്കുമായി നിലനിൽക്കില്ല. അവ നമ്മെ ഉണർത്താനും രൂപാന്തരപ്പെടുത്താനുമുള്ളതാണ്. ഭാവി ജീവിതം കെട്ടിപ്പടുക്കാൻ ആത്മബോധത്തോടെ മുന്നോട്ടു പോകും'- രാഹുൽ ചഹർ കുറിച്ചു.

ഇന്ത്യൻ ജേഴ്സിയിൽ 7 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമാണ് ച​ഹർ. 2021ലാണ് അവസാനമായി ഇന്ത്യൻ ടീമിൽ കളിച്ചത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം 2 കിരീട നേട്ടങ്ങളിൽ പങ്കാളിയാണ്. നിലവിൽ താരം ചെന്നൈ സൂപ്പർ കിങ്സിലാണ്. 5.2 കോടി രൂപയ്ക്കാണ് ചഹറിനെ ചെന്നൈ സ്വന്തമാക്കിയത്. ഐപിഎല്ലിൽ 79 മത്സരങ്ങളിൽ നിന്നു 75 വിക്കറ്റുകൾ.

Rahul Chahar divorce
ഹര്‍ദിക് അടിച്ച ഷോട്ട് കൊണ്ടത് കാല്‍മുട്ടില്‍; വേദന കൊണ്ടു പുളഞ്ഞ് പേസര്‍; ഇന്ത്യന്‍ ടീമില്‍ വീണ്ടും പരിക്കിന്റെ ആശങ്ക
Summary

Indian spinner Rahul Chahar has confirmed that his marriage to Ishani Johar is officially over

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com