'നാലാം വട്ടം'! കൊറിയയെ തകര്‍ത്ത് 'ക്ലിനിക്കല്‍ ഇന്ത്യ'; ഏഷ്യാ കപ്പ് ഹോക്കി കിരീടം, ലോകകപ്പ് സീറ്റും

ഫൈനലില്‍ ദക്ഷിണ കൊറിയയെ 4-1നു വീഴ്ത്തി
indian team in Hockey Asia Cup 2025
Hockey Asia Cup 2025x
Updated on
1 min read

രാജ്ഗിര്‍: ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യയുടെ നേട്ടം. കിരീട നേട്ടത്തോടെ ഇന്ത്യ ഹോക്കി ലോകകപ്പിനു സീറ്റും ഉറപ്പാക്കി. ഇത് നാലാം തവണയാണ് ഇന്ത്യ ഹോക്കി ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്. 2003, 07, 17 വര്‍ഷങ്ങളിലാണ് നേരത്തെ ഇന്ത്യ ചാംപ്യന്‍മാരായത്.

ടൂര്‍ണമെന്റിലുടനീളം ആധികാരിക പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഫൈനലിലും മികവ് ആവര്‍ത്തിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ മാത്രമാണ് കൊറിയയ്ക്ക് ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത്. ഇന്ത്യക്കായി ദിൽപ്രീത് സിങ് ഇരട്ട ​ഗോളുകൾ നേടി.

indian team in Hockey Asia Cup 2025
ഏരീസ് കൊല്ലം കിരീടം നിലനിര്‍ത്തുമോ? കൊച്ചി ബ്ലൂടൈഗേഴ്‌സ് വച്ചത് 182 റണ്‍സ് ലക്ഷ്യം

കളി തുടങ്ങി 30ാം സെക്കന്‍ഡില്‍ ഇന്ത്യ ഗോള്‍ കണ്ടെത്തി. ഹര്‍മന്‍പ്രീതിന്റെ പാസില്‍ നിന്നു സുഖ്ജീതാണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ദില്‍പ്രീതിലൂടെ ഇന്ത്യ ലീഡുയര്‍ത്തി. കളി പുരോഗമിക്കവേ ദില്‍പ്രീതിന്റെ രണ്ടാം ഗോളിലൂടെ ഇന്ത്യ ലീഡ് മൂന്നാക്കി. തൊട്ടുപിന്നാലെ അമിത് രോഹിതാസിന്റെ വക നാലാം ഗോളും ഇന്ത്യ നേടി.

സന്‍ ഡയനാണ് കൊറിയ്ക്ക് അവസാന ഘട്ടത്തില്‍ ഒരു ഗോള്‍ മടക്കി ആശ്വാസം നല്‍കിയത്. ഇന്ത്യയുടെ നാല് ഗോളുകളും വന്നത് ഫീല്‍ഡില്‍ നിന്നാണ്. കൊറിയയുടെ ആശ്വാസ ഗോള്‍ പെനാല്‍റ്റി കോര്‍ണര്‍ വഴിയായിരുന്നു.

indian team in Hockey Asia Cup 2025
2 സെഞ്ച്വറികളും 2 അര്‍ധ സെഞ്ച്വറികളും; പ്രോട്ടീസിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ഇംഗ്ലണ്ട്
Summary

Hockey Asia Cup 2025: Dilpreet Singh struck twice as India powered past Korea 4-1 in the Asia Cup 2025 final, clinching their fourth continental title.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com