നീരജ് ചോപ്ര/ പിടിഐ
നീരജ് ചോപ്ര/ പിടിഐ

ഗോള്‍ഡ് കോസ്റ്റിലെ മെഡല്‍ വേട്ട മറികടക്കുമോ? ബിര്‍മിങ്ഹാമില്‍ ഈ 5 താരങ്ങളില്‍ സ്വര്‍ണ പ്രതീക്ഷ 

ടോക്യോ ഒളിംപിക്‌സില്‍ 7 മെഡല്‍ കൂടി നേടിയതോടെ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്
Published on

26 സ്വര്‍ണം ഉള്‍പ്പെടെ 66 മെഡലുകളാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റ് വേദിയായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ മെഡല്‍ നിലയായിരുന്നു ഇത്. ടോക്യോ ഒളിംപിക്‌സില്‍ 7 മെഡല്‍ കൂടി നേടിയതോടെ ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വലിയ പ്രതീക്ഷയിലാണ് ഇന്ത്യ ഇറങ്ങുന്നത്...ബിര്‍മിങ്ഹാമില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍ ഇവരാണ്...

നീരജ് ചോപ്ര

ടോക്യോ ഒളിംപിക്‌സിലെ സ്വര്‍ണത്തിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളിയും നേടി കഴിഞ്ഞു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് ചോപ്ര മെഡല്‍ നേടും എന്ന് ഉറപ്പിക്കുകയാണ് കായിക ലോകം. 

89.94 മീറ്റര്‍ എറിഞ്ഞ് 90 മീറ്ററിന് അടുത്തെത്തി കഴിഞ്ഞു നീരജ്. ഡയമണ്ട് ലീഗിലാണ് തന്റെ കരിയറിലെ മികച്ച പ്രകടനം നീരജ് പുറത്തെടുത്തത്. 88.13 മീറ്റര്‍ എറിഞ്ഞാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടം. 

പി വി സിന്ധു 

സിംഗപ്പൂര്‍ ഓപ്പണില്‍ കിരീടം ചൂടിയതോടെ ആത്മവിശ്വാസത്തിലാണ് രണ്ട് വട്ടം ഒളിംപിക്‌സ് മെഡലിലേക്ക് എത്തിയ ഇന്ത്യയുടെ പി വി സിന്ധു. ഈ വര്‍ഷം മൂന്ന് കിരീടങ്ങളാണ് സിന്ധു നേടിയത്. ബിര്‍മിങ്ഹാമിലും സിന്ധുവില്‍ വലിയ പ്രതീക്ഷയാണ് രാജ്യത്തിന്

മീരാഭായ് ചാനു

ടോക്യോയില്‍ വെള്ളി നേടിയ മീരാബായ് ചാനുവാണ് ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മറ്റൊരു മെഡല്‍ പ്രതീക്ഷ. 207 കിലോഗ്രാമാണ് മീരാഭായിയുടെ മികച്ച പ്രകടനം. കോമണ്‍വെല്‍ത്തില്‍ മീരാഭായിയുടെ പ്രധാന എതിരാളിയായ നൈജീരിയയുടെ സ്റ്റെല്ലയുടെ മികച്ച പ്രകടനം 168 കിലോഗ്രാം ഉയര്‍ത്തിയും. 

രവി ദഹിയ

ടോക്യോയില്‍ ഏവരെയും അത്ഭുതപ്പെടുത്തിയാണ് രവി ദഹിയ വെള്ളി നേടിയത്.  ഏഷ്യന്‍ റെസ്ലിങ് ചാമ്പ്യന്‍ഷിപ്പും ജയിച്ചാണ് രവി ദഹിയ കോമണ്‍വെല്‍ത്ത് ഗെയിംസിനായി എത്തുന്നത്. 

മണിക ഭത്ര 

ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടിയ വനിതാ താരമാണ് മണികാ ഭത്ര. ബിര്‍മിങ്ഹാമിലും ഗോള്‍ഡ് കോസ്റ്റിലെ മികവ് മണിക ഭത്രയ്ക്ക് ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com