'കൊക്ക കോളയും ഹെനികിനും ഞാൻ ചേർത്ത് വെക്കുന്നു', ക്രിസ്റ്റ്യാനോയെ കളിയാക്കി ഉക്രെയ്ൻ താരം

ഇത്തവണ ഉക്രെയ്നിന്റെ ആൻഡ്രി യാർമേലെൻകോവിന്റെ വരവാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്
ഉക്രെയ്ൻ താരം ആൻഡ്രി യാർമേലെൻകോ/വീഡിയോ ദൃശ്യം
ഉക്രെയ്ൻ താരം ആൻഡ്രി യാർമേലെൻകോ/വീഡിയോ ദൃശ്യം
Updated on
1 min read

യൂറോ കപ്പിലെ പ്രസ് കോൺഫറൻസുകൾ ചർച്ചയാവുന്നത് തുടരുന്നു. ഇത്തവണ ഉക്രെയ്നിന്റെ ആൻഡ്രി യാർമേലെൻകോവിന്റെ വരവാണ് സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. 

കൊക്ക കോളയുടേയും ഹെനികിനിന്റേയും കുപ്പി യാർമേലെൻകോവ് തന്റെ അടുത്തേക്ക് ചേർത്ത് വയ്ക്കുന്നു. എന്നിട്ട് തന്നെ ബന്ധപ്പെടാനാണ് കമ്പനികളോട് താരം പറയുന്നത്. സ്പോൺസർഷിപ്പ് ഡീൽ എന്നതിലേക്കാണ് രസകരമായി ഉക്രെയ്ൻ താരം പറഞ്ഞെത്തുന്നത്. 

യൂറോയിലെ പോർച്ചു​ഗലിന്റെ ആദ്യ മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ക്രിസ്റ്റ്യനോ കൊക്ക കോള കുപ്പികൾ ക്യാമറ കണ്ണുകളിൽ വരാതിരിക്കാനായി എടുത്ത് മാറ്റിയത് വലിയ ചർച്ചയായിരുന്നു. ഇതോടെ ആ സമയം 400 കോടി രൂപയോളം ഓഹരി വിപണിയിൽ കൊക്ക കോളയ്ക്ക് നഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്.

പിന്നാലെ മുസ്ലീം മത വിശ്വാസിയായ പോൾ പോ​ഗ്ബ ഹെനികിനിന്റെ കുപ്പികളും എടുത്ത് മാറ്റി. ഇറ്റലിയുടെ ലോക്കട്ടെല്ലിയും തന്റെ മുൻപിൽ നിന്ന് കൊക്കകോള കുപ്പികൾ മാറ്റിവെച്ചു. യൂറോയിലെ പ്രസ് കോൺഫറൻസുകളിൽ ഇനി കാത്തിരിക്കുന്നതെന്ന് എന്ന കൗതുകത്തിലാണ് ആരാധകർ ഇപ്പോൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com