ടോസിനു പിന്നാലെ വീണ്ടും മഴ; നെതര്‍ലന്‍ഡ്സ്- ദക്ഷിണാഫ്രിക്ക പോരാട്ടം വൈകുന്നു

ടബരിസ് ഷംസിക്ക് പകരം ദക്ഷിണാഫ്രിക്ക ജെറാള്‍ഡ് കോറ്റ്സിക്ക് അവസരം നല്‍കി
മഴയെ തുടർന്നു പിച്ച് മൂടിയ നിലയിൽ/ പിടിഐ
മഴയെ തുടർന്നു പിച്ച് മൂടിയ നിലയിൽ/ പിടിഐ
Updated on
1 min read

ധരംശാല: നെതര്‍ലന്‍ഡ്സും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോകകപ്പ് പോരാട്ടം തുടങ്ങിയില്ല. മഴയെ തുടര്‍ന്നാണ് പോരാട്ടം വൈകുന്നത്. നേരത്തെ മഴയെ തുടര്‍ന്നു ടോസ് വൈകിയിരുന്നു. പിന്നീട് മഴ മാറി മൂന്ന് മണിക്ക് കളി തുടങ്ങാന്‍ നീക്കങ്ങള്‍ നടന്നു. 

പിന്നാലെ ടോസിനായി ഇരു നായകരും മൈതാനത്തെത്തി. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍ പിന്നാലെ വീണ്ടും മഴ തുടങ്ങി. ഇതോടെ മത്സരം നിര്‍ത്തിവച്ചിരിക്കുകയാണ്. 

ടബരിസ് ഷംസിക്ക് പകരം ദക്ഷിണാഫ്രിക്ക ജെറാള്‍ഡ് കോറ്റ്സിക്ക് അവസരം നല്‍കി. തുടരെ രണ്ട് വിജയങ്ങളുമായി ദക്ഷിണാഫ്രിക്ക നില്‍ക്കുന്നു. നെതര്‍ലന്‍ഡ്സ് രണ്ട് മത്സരങ്ങളില്‍ പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com