

ദുബായ്: ആദ്യമായി അമേരിക്കയിൽ വിരുന്നെത്തിയ ടി20 ലോകകപ്പ് ഐസിസിക്ക് വരുത്തിവച്ചത് കോടികളുടെ നഷ്ടം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനു അമേരിക്കയിലെ നടത്തിപ്പിൽ 167 കോടിയുടെ ഭീമൻ നഷ്ടമാണ് സംഭവിച്ചതെന്നു റിപ്പോർട്ടുകൾ പറയുന്നു. നാളെ കൊളംബോയിൽ ആരംഭിക്കുന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഇക്കാര്യം പ്രധാന ചർച്ചാ വിഷയമാകും.
ഇന്ത്യ ചാമ്പ്യൻമാരായ പോരാട്ടം ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് അരങ്ങേറിയത്. ബ്ലോക്ക് ബസ്റ്റർ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാൻ മത്സരം വരെ അമേരിക്കയിലാണ് നടന്നത്. എന്നാൽ അതൊന്നും ഐസിസിക്ക് ഗുണകരമായില്ല. അമേരിക്കൻ പിച്ചുകളാകട്ടെ അപ്രതീക്ഷിത ബൗൺസും പേസും നിറഞ്ഞ ബാറ്റർമാരുടെ ശവപ്പറമ്പായി മാറുകയും ചെയ്തു. ഇതോടെ ബാറ്റിങ് വിരുന്നു കാണാനെത്തിയ ആരാധകരെ അമ്പെ നിരാശപ്പെടുത്തുന്നതായി പിച്ചുകൾ മാറി. വലിയ വിമർശനവും ഇതിനെതിരെ ഉയർന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിച്ചുകളുടെ അവസ്ഥ ഐസിസിക്കെതിരെ ആരാധകരെ തിരിച്ചു. ലോകകപ്പ് സംഘാടനത്തിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നു. ഐസിസിയിൽ കൂട്ട രാജിക്കും ഇതു വഴിവച്ചു. മാർക്കറ്റിങ് മാനേജർ ക്ലെയർ ഫർലോങ്, ലോകകപ്പ് നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ക്രിസ് ഡെട്ലി എന്നിവരാണ് രാജിവച്ചത്.
യുഎസിലെ മത്സരങ്ങളുടെ പേരിൽ ബജറ്റിൽ അനുവദിച്ചതിലും കൂടുതൽ തുക ഇവർ ചെലവഴിച്ചത് അംഗ രാജ്യങ്ങൾ ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ തന്നെ അമേരിക്കയിൽ മത്സരങ്ങൾ സംഘടിപ്പിച്ചത് നഷ്ടമാണെന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു. പിന്നാലെയാണ് കോടികളുടെ നഷ്ടം സ്ഥിരീകരിക്കുന്ന വിവരങ്ങളും പുറത്തു വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates