കിവീസ് പര്യടനത്തിന് പിന്നാലെ റാങ്കിങ്ങിലും ഹിറ്റ്മാന് തിരിച്ചടി; 12 സ്ഥാനം മെച്ചപ്പെടുത്തി അര്‍ഷ്ദീപ്

സ്പിന്നര്‍ കുല്‍ദീപ് യാദവിന് എട്ട് സ്ഥാനങ്ങള്‍ നഷ്ടമായി
rohit sharma
ICC ODI Rankings: Rohit Sharma Drops 1 spot
Updated on: 
1 min read

ദുബായ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മിശ്ര നേട്ടം. ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങിയപ്പോള്‍ ബൗളിങ് റാങ്കിങ്ങില്‍ അര്‍ഷ്ദീപ് സിങ് വന്‍ മുന്നേറ്റം നടത്തി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അര്‍ഷ്ദീപ് ബൗളര്‍മാരുടെ പട്ടികയില്‍ 19-ാം സ്ഥാനത്തെത്തി. സഹതാരം അക്ഷര്‍ പട്ടേലിനൊപ്പമാണ് അര്‍ഷ്ദീപിന്റെ സ്ഥാനം. ന്യൂസിലന്‍ഡ് പര്യടനത്തിലെ പ്രകടനമാണ് താരങ്ങളുടെ റാങ്കിങ്ങില്‍ പ്രതിഫലിച്ചത്. പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്ന് രോഹിതിന്റെ ആകെ സ്മ്പാദ്യം 30 റണ്‍സാണ്.

റാങ്കിങ്ങില്‍ രോഹിത് ശര്‍മ അഞ്ചാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഒന്നാം സ്ഥാനത്തും വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തും തുടരുന്നു. പരമ്പരയിലെ മികച്ച പ്രകടനം അര്‍ഷ്ദീപിന് നേട്ടമായി. അതേസമയം, കിവികള്‍ക്കെതിരെ ഒരു മത്സരം മാത്രം കളിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിന് എട്ട് സ്ഥാനങ്ങള്‍ നഷ്ടമായി. 15-ാം സ്ഥാനത്താണ് കുല്‍ദീപ്. ഏകദിന ബൗളിങ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നിലവില്‍ ഇന്ത്യയില്‍നിന്ന് ആരുമില്ല.

ടോം ബാന്റണിന് വന്‍ നേട്ടം

ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റര്‍ ടോം ബാന്റണാണ് പുതിയ റാങ്കിങ്ങില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തിയവരില്‍ ഒരാള്‍. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ സെഞ്ച്വറിയുടെ കരുത്തില്‍ 34 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം 13-ാം റാങ്കിലെത്തി. 99 പന്തില്‍ 121 റണ്‍സാണ് ബാന്റണ്‍ നേടിയത്. ഇതോടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങും താരം സ്വന്തമാക്കി.

ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലെത്തി. അതേസമയം, ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ 68 പന്തില്‍ 62 റണ്‍സ് നേടിയ ജോ റൂട്ട് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഒന്‍പതാം റാങ്കിലെത്തി. ഹാരി ബ്രൂക്കിന് നാല് സ്ഥാനങ്ങള്‍ നഷ്ടമായി. 12-ാം സ്ഥാനത്താണ് താരം. ന്യൂസിലന്‍ഡ് ഓപ്പണര്‍ വില്‍ യങും ബാറ്റിങ് റാങ്കിങ്ങില്‍ മുന്നേറ്റം നടത്തി. ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ 108 പന്തില്‍ 125 റണ്‍സ് നേടിയ പ്രകടനമാണ് താരത്തിന് നേട്ടമായത്. 15 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വില്‍ യങ് 30-ാം റാങ്കിലെത്തി.

rohit sharma
0, 23, 0, 7... ആവറേജ് 7.50; 'ഹിറ്റ്' ആകാതെ 'ഹിറ്റ്മാൻ'!
rohit sharma
വമ്പന്മാരെ പുറത്താക്കി ചെന്നൈ, മുംബൈ, കെകെആർ; 184 താരങ്ങള്‍ ടീമുകളില്‍ തുടരും; സമ്പൂർണ പട്ടിക
rohit sharma
രോഹിത് 0, കോഹ്‌ലി 0, ശ്രേയസ് 0; ഞെട്ടിച്ച് മാറ്റ് ഹെൻ‌റി; സ്‌കോർ ബോർഡ് തുറക്കും മുൻപ് മുൻനിര വീണു
Summary

Rohit Sharma Slips One Spot in ICC ODI Rankings; Arshdeep Singh Makes Big Gains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER