

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഐപിഎല്‍ 2027 സീസണിനു മുന്നോടിയായി ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ആകെ 184 താരങ്ങളെയാണ് ടീമുകള്‍ നിലനിര്‍ത്തിയത്. ഇതില്‍ 55 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. 89 താരങ്ങളെ ടീമുകള്‍ ഒഴിവാക്കി. നിലനിര്‍ത്തിയ താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ ആകെ 1,002.05 കോടി രൂപ ചെലവഴിച്ചു. താരലേലത്തിനായി ഇനി 297.95 കോടി രൂപയാണ് പത്ത് ടീമുകളുടെയും കൈവശമുള്ളത്. ആകെ 66 താരങ്ങളുടെ ഒഴിവുകളാണ് ടീമുകളില്‍ ശേഷിക്കുന്നത്. ഇതില്‍ 25 വിദേശ താരങ്ങളുടെ സ്ഥാനങ്ങളും ഉള്‍പ്പെടുന്നു.
ഡിസംബര്‍ 16ന് ഗോവയിലെ ഐടിസി ഗ്രാന്‍ഡ് ഗോവയിലാണ് അടുത്ത സീസണിലേക്കുള്ള മിനി താരലേലം നടക്കുക. 47.45 കോടി രൂപയുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് ഏറ്റവും കൂടുതല്‍ തുകയുമായി താരലേലത്തിനെത്തുന്നത്. 41.65 കോടി രൂപയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈവശമുള്ളത്. 8.75 കോടി രൂപ മാത്രം ശേഷിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിനാണ് ഏറ്റവും കുറഞ്ഞ തുക. 22 താരങ്ങളെ നിലനിര്‍ത്തിയ ഗുജറാത്ത് ടൈറ്റന്‍സാണ് ഏറ്റവും കൂടുതല്‍ താരങ്ങളെ ടീമില്‍ നിലനിര്‍ത്തിയത്. 20 താരങ്ങളുമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ് തൊട്ടുപിന്നില്‍. ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാന് റോയല്‍സ് ടീമുകള്‍ 19 താരങ്ങളെ വീതം നിലനിര്‍ത്തി.
വിരമിക്കല്‍ പ്രഖ്യാപിച്ച എംഎസ് ധോനിക്ക് പുറമെ 14.2 കോടിക്ക് സ്വന്തമാക്കിയ പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി, സ്പെന്‍സര്‍ ജോണ്സന് എന്നിവരെ ചെന്നൈ റിലീസ് ചെയ്തു. ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, അല്ലാ ഗ്സ്നാഫിര് എന്നിവരെ മുംബൈ റിലീസ് ചെയ്തു. ഡല്‍ഹി ക്യാപ്റ്റല്‍സ് നിരയില്‍ നിന്ന് മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ. പാതും നിസ്സങ്ക, അഭിഷേക് പൊരല്‍ എന്നിവര്‍ പുറത്തായി. നിലവിലെ ചാംപ്യരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ജേക്കബ് ബതേല്‍, മംഗേഷ് യാദവ്, റിച്ചാര്‍ഡ് ഗ്ലീസന് എന്നിവരെ റിലീസ് ചെയ്തു. 18 കോടിരൂപ മൂല്യമുള്ള മതീഷ പതിരാന, മുസ്താഫിസുര്‍ റഹ്മാന്, രചിന് രവീന്ദ്ര, അജിങ്ക്യ രഹാനെ എന്നിവര്‍ കൊല്‍ക്കത്ത നിരയില്‍ നിന്ന് പുറത്തായി.
ചെന്നൈ സൂപ്പര്‍ കിങ്സ്
ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, ശിവം ദുബെ, ആയുഷ് മാത്രെ, ഡെവാള്‍ഡ് ബ്രെവിസ്, ലിയാം ലിവിങ്സ്റ്റണ്, ജാക്ക് എഡ്വേര്‍ഡ്സ്, നൂര്‍ അഹമ്മദ്, രാഹുല്‍ ചാഹര്‍, അന്‍ഷുല്‍ കാംബോജ്, കാര്‍ത്തിക് ശര്‍മ, സര്‍ഫറാസ് ഖാന്, ഉര്‍വില്‍ പട്ടേല്‍, ആകീല്‍ ഹൊസൈന്‍, ജാമി ഓവര്ട്ടന്, ഗുര്‍ജപ്നീത് സിങ്, മുകേഷ് ചൗധരി, രാമകൃഷ്ണ ഘോഷ്, ശ്രേയസ് ഗോപാല്‍ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്.
ഡല്‍ഹി ക്യാപിറ്റല്‍സ്
ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, ആശുതോഷ് ശര്‍മ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, പൃഥ്വി ഷാ, മുകേഷ് കുമാര്‍, സമീര്‍ റിസ്വി, വിപ്രജ് നിഗം, കെയ്ല്‍ ജാമിസണ്, ലുങ്കി എന്‍ഗിഡി, ഔഖീബ് ദാര്‍, മാധവ് തിവാരി, ത്രിപുരാന വിജയ്, സീഷാന്‍ അന്‍സാരി എന്നിവരാണ് ഡല്‍ഹി ടീമില്‍ തുടരുന്നത്.
ഗുജറാത്ത് ടൈറ്റന്‍സ്
ശുഭ്മന്‍ ഗില്‍, സായ് സുദര്ശന്, ജോസ് ബട്ലര്, റാഷിദ് ഖാന്, മുഹമ്മദ് സിറാജ്, കഗിസോ റബാദ, ഗ്ലെന്‍ ഫിലിപ്സ്, ഹര്‍ഷല്‍ പട്ടേല്‍, ജേസന്‍ ഹോള്‍ഡര്‍, ടോം ബാന്റന്‍, വാഷിങ്ടന്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ആര് സായ് കിഷോര്‍, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, കുമാര്‍ കുശാഗ്ര, അനൂജ് റാവത്ത്, അശോക് ശര്‍മ, ഗുര്‍നൂര്‍ ബ്രാര്‍, മാന്വ് സുതാര്‍, നിഷാന്ത് സിന്ധു, മുഹമ്മദ് അര്‍ഷദ് ഖാന് എന്നിവരെയാണ് ഗുജറാത്ത് നിലനിര്‍ത്തിയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
സുനില്‍ നരെയ്ന്, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ്, കാമറൂണ്‍ ഗ്രീന്‍, ഫിന് അലന്, ഹര്‍ഷിത് റാണ, അംഗ്കൃഷ് രഘുവംശി, രമണ്‍ദീപ് സിങ്, അങ്കുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ, ടിം സെയ്ഫര്‍ട്, റൊവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, പ്രശാന്ത് സോളങ്കി, സാര്‍ഥക് രഞ്ജന്‍, സൗരഭ് ദുബെ എന്നിവരാണ് കൊല്‍ക്കത്തയില്‍ തുടരുന്നത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്
നിക്കോളസ് പുരാന്, മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം, സാം കറന്, കുല്‍ദീപ് യാദവ്, മയങ്ക് യാദവ്, ആയുഷ് ബദോനി, അര്ജുന് ടെണ്ടുല്‍ക്കര്‍, ജോഷ് ഇംഗ്ലിസ്, മുഹമ്മദ് ഷഹബാസ്, അബ്ദുല്‍ സമദ്, അര്ഷിന് കുല്‍ക്കര്‍ണി, ദിഗ്വേഷ് റാത്തി, മോഹ്സിന്‍ ഖാന്, പ്രിന്‍സ് യാദവ്, അകാഷ് സിങ്, അക്ഷത് രഘുവംശി, മുകുള്‍ ചൗധരി എന്നിവരാണ് ലഖ്നൗ ടീമിലുള്ളത്.
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, നമന്‍ ധീര്‍, റയാന് റിക്കിള്ട്ടന്, ക്വിന്റന്‍ ഡി കോക്ക്, ഷാര്‍ദുല്‍ താക്കൂര്‍, മിച്ചല്‍ സാന്റ്നര്‍, വില്‍ ജാക്സ്, കോര്ബിന് ബോഷ്, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, അശ്വനി കുമാര്‍, രഘു ശര്‍മ, രാജ് അംഗദ് ബാവ എന്നിവരെയാണ് മുംബൈ നിലനിര്‍ത്തിയത്.
പഞ്ചാബ് കിങ്സ്
ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, പ്രഭ്സിമ്രാന് സിങ്, പ്രിയാന്‍ഷ് ആര്യ, ശശാങ്ക് സിങ്, മാര്‍ക്കോ യാന്സന്, മാര്‍ക്കസ് സ്റ്റോയിനിസ്, ഹര്‍പ്രീത് ബ്രാര്‍, മുര്ഷീര് ഖാന്, ഹര്‍നൂര്‍ പന്നു, അസ്മത്തുള്ള ഒമര്‍സായി, ബെന്‍ ഡ്വാര്‍ഷുയിസ്, കൂപ്പര്‍ കൊണോലി, യാഷ് താക്കൂര്‍, വിജയകുമാര്‍ വൈശാഖ്, വിഷ്ണു വിനോദ്, സുര്യാന്‍ഷ് ഷെഡ്ഗെ, സേവിയര്‍ ബാര്‍ട്ട്ലെറ്റ് എന്നിവരാണ് പഞ്ചാബ് ടീമില്‍ തുടരുന്നത്.
രാജസ്ഥാന് റോയല്‍സ്
യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, മുഹമ്മദ് ഷമി, രവി ബിഷ്ണോയ്, ദോനോവന് ഫെരേര, മണിമാരന്‍ സിദ്ധാര്‍ഥ്, സന്ദീപ് ശര്‍മ, ലുവാന്-ഡ്രെ പ്രിട്ടോറിയസ്, ദസുന്‍ ഷനക, നന്ദ്രെ ബര്‍ഗര്‍, അമന് റാവു പെരാല, ബ്രിജേഷ് ശര്‍മ, ശുഭം ദുബെ, സുഷാന്ത് മിശ്ര, യശ് രാജ് പുഞ്ച എന്നിവരാണ് രാജസ്ഥാന് നിരയിലുള്ളത്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു
വിരാട് കോഹ്ലി, രജത് പാട്ടിദാര്‍, ഫില്‍ സാള്‍ട്ട്, ജോഷ് ഹെയ്സല്‍വുഡ്, ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ദേവ്ദത്ത് പടിക്കല്‍, ടിം ഡേവിഡ്, വെങ്കടേഷ് അയ്യര്‍, ജിതേഷ് ശര്‍മ, ജേക്കബ് ഡഫി, റൊമാരിയോ ഷെപ്പേര്‍ഡ്, സുഷാന്ത് ശര്‍മ, നുവാന്‍ തുഷാര, ജോര്‍ദാന്‍ കോക്സ്, യശ് ദയാല്‍, കനിഷ്ക് ചൗഹാന്, റാസിഖ് സലാം, വികി ഓസ്വാള്‍, അഭിനന്ദന് സിങ് എന്നിവരാണ് ബംഗളൂരു ടീമില്‍ തുടരുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദ്
അഭിഷേക് ശര്‍മ, ഹെന്റിച്ച് ക്ലാസന്, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമിന്‍സ്, ഈഷാന്‍ മലിംഗ, ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ടി നടരാജന്, ബ്രൈഡന്‍ കാര്‍സ്, അനികേത് വര്‍മ, ഹര്‍ഷ് ദുബെ, പ്രഫുല്‍ ഹിന്‍ഗെ, സാകിബ് ഹുസൈന്, സലില്‍ അറോറ, ശിവാംഗ് കുമാര്‍, സ്മരണ്‍ രവിചന്ദ്രന്‍, ക്രെയിന്‍സ് ഫുലേത്ര എന്നിവരാണ് ഹൈദരാബാദ് ടീമിലുള്ളത്.
ഐപിഎല്‍ 2027ന് മുന്നോടിയായി ടീമുകള്‍ തമ്മില്‍ നടന്ന താരക്കൈമാറ്റങ്ങളും ശ്രദ്ധേയമായി.
ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിട്ട് പഞ്ചാബ് കിങ്സിലെത്തി.
അര്‍ഷ്ദീപ് സിങ് പഞ്ചാബില്‍നിന്ന് മുംബൈ ഇന്ത്യന്‍സിലെത്തി.
ഋഷഭ് പന്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍നിന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് മടങ്ങിയെത്തി.
കുല്‍ദീപ് യാദവ് ഡല്‍ഹി വിട്ട് ലഖ്നൗവിലെത്തി.
ലിയാം ലിവിങ്സ്റ്റണും ജാക്ക് എഡ്വേര്‍ഡ്സും സണ്‍റൈസേഴ്സ് ഹൈദരാബാദില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തി.
ഹര്‍ഷല്‍ പട്ടേല്‍ ഹൈദരാബാദില്‍നിന്ന് ഗുജറാത്ത് ടൈറ്റന്‍സിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates