'കേറി വാടാ മക്കളെ'; ടി20 ലോകകപ്പിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡ്

അതേസമയം, ഇന്ത്യ–ശ്രീലങ്ക വേദിയാകുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് സ്കോട്ട്ലൻഡിന് ഔദ്യോഗിക ക്ഷണം അയച്ചതായും റിപ്പോർട്ടുണ്ട്.
T20 World Cup
ICC Sends Formal Invite to Scotland for India–Sri Lanka T20 World Cup Special arraignment
Updated on
1 min read

ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുക്കാനില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്നാലെ നിർണ്ണായക നീക്കവുമായി ഐ സി സി. ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്താൻ ഐ സി സിയുടെ യോഗത്തിൽ ധാരണയായി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖാപനം വരും മണിക്കൂറിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

T20 World Cup
'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം

ഐസിസി നിശ്ചയിച്ച 24 മണിക്കൂർ സമയപരിധി പാലിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) തയ്യാറായിരുന്നില്ല. ഐ സി സി നയങ്ങൾക്കു വിരുദ്ധമായ ആവശ്യങ്ങളാണ് ബി സി ബി മുന്നോട്ടുവച്ചതെന്നും, ക്രിക്കറ്റ് കൗൺസിലിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ അവർ തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി ഐ സി സിയുടെ സി ഇ ഒ സഞ്ജോഗ് ഗുപ്ത ബോർഡ് അംഗങ്ങൾക്ക് കത്തയച്ചതായാണ് വിവരം.

ഇതിൽ ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ക്ഷണിക്കാതെ മറ്റ് മാർഗമില്ലെന്ന നിലപാടും വ്യക്തമാക്കിയിട്ടുണ്ട്. കത്തിന്റെ പകർപ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും അയച്ചിട്ടുണ്ട്.

T20 World Cup
നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം

അതേസമയം, ഇന്ത്യ–ശ്രീലങ്ക വേദിയാകുന്ന ലോകകപ്പിൽ പങ്കെടുക്കാൻ ക്രിക്കറ്റ് സ്കോട്ട്ലൻഡിന് ഔദ്യോഗിക ക്ഷണം അയച്ചതായും റിപ്പോർട്ടുണ്ട്. ക്രിക്കറ്റ് സ്കോട്ട്ലൻഡ് അധികൃതരുമായി ഐ സി സി പ്രതിനിധികൾ ആശയവിനിമയം നടത്തി വന്നിരുന്നു. ഔദ്യോഗിക അറിയിപ്പ് വന്നാൽ തുടർനടപടികൾ ഉടൻ സ്കോട്ട്ലൻഡ് സ്വീകരിക്കുമെന്നാണ് സൂചന.

Summary

Sports news: ICC Sends Formal Invite to Scotland for India–Sri Lanka T20 World Cup.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com