നാണക്കേടായി, ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഒത്തുകളി; ഡയറക്ടർക്കെതിരെ അന്വേഷണം

നൊവാഖലി എക്‌സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു.
BPL
BCB Director Faces BPL Fixing Probe Special arrangement
Updated on
1 min read

ധാക്ക: ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ (BPL) ഒത്തുകളി ആരോപണങ്ങൾ നേരിടുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) ഡയറക്ടർ മുഹമ്മദ് മൊഖ്ലേശുർ റഹ്മാന് തിരിച്ചടി. സംഭവത്തിൽ ബോർഡിന്റെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു. ബി പി എൽ ക്ലബ് ആയ നോഖാലി എക്സ്പ്രസുമായി ഒത്തുകളി നടത്താൻ ഡയറക്ടർ ശ്രമിച്ചു എന്നാണ് ആരോപണം.

BPL
കട്ടക്കലിപ്പ്, മുരളി കാർത്തിക്കിനെതിരെ ചൂടായി ഹർദിക്; കാരണമെന്തെന്ന് തിരക്കി ആരാധകർ (വിഡിയോ )

നൊവാഖലി എക്‌സ്പ്രസ് ചെയർമാൻ തൗഹിദുൽ ഹഖ് തൗഹിദുമായി മൊഖ്ലേശുർ നടത്തിയ ഫോൺ സംഭാഷണങ്ങൾ ഒരു യൂട്യൂബ് ചാനൽ അടുത്തിടെ പുറത്ത് വിട്ടിരുന്നു.

മത്സരങ്ങൾ എങ്ങനെ ആയിരിക്കണം എന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ക്ലബ് ഉടമ ഡയറക്ടർക്ക് നൽകിയത്. ഒത്തുകളിയുടെ ഭാഗമായി ആണ് മൊഖ്ലേശുർ ഉടമയുമായി സംസാരിച്ചത് എന്നാണ് പ്രധാന ആരോപണം.

BPL
സന്തോഷ് ട്രോഫി: മലയാളിയുടെ ഗോളിൽ കേരളത്തെ 'സമനില'ക്കുരുക്കിലാക്കി റെയിൽവേസ്

“ബി സി ബിയുടെ അഴിമതി വിരുദ്ധ വിഭാഗം മേധാവി അലക്‌സ് മാർഷൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ നിഷ്പക്ഷത ഉറപ്പാക്കുന്നതായി ഡയറക്ടർ ബി സി ബിയുടെ ഓഡിറ്റ് കമ്മിറ്റിയിൽ നിന്നു രാജിവെച്ചിട്ടുണ്ട്,” എന്ന് ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, ശരിയായ അന്വേഷണം ഉറപ്പാക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയിലെയും മറ്റ് ഉത്തരവാദിത്തങ്ങളിലെയും സ്ഥാനങ്ങൾ രാജിവെച്ചതായും. എന്നാൽ ഡയറക്ടർ സ്ഥാനത്ത് തുടരുമെന്നും മൊഖ്ലേശുർ മാധ്യമങ്ങളോട് പറഞ്ഞു.

Summary

Sports news: BCB Director Mohammad Mukhlesur Rahman Faces Probe Over BPL Fixing Allegations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com