ഇളകാതെ സ്മൃതി മന്ധാന! വനിത ടി20 റാങ്കിങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ബൗളിങ്, ഓള്‍ റൗണ്ട് റാങ്കില്‍ ആദ്യ പത്തിൽ ഇടം പിടിച്ച് ദീപ്തി ശര്‍മ
Smriti Mandhana batting
Smriti Mandhanax
Updated on
1 min read

ദുബൈ: ഏറ്റവും പുതിയ വനിതാ ട20 റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ടി20 ഫോര്‍മാറ്റില്‍ ഫൈന്‍ ഫോമില്‍ തുടരുകയാണ് താരം. ഇതാണ് റാങ്ക് നിലനിര്‍ത്താന്‍ തുണയായത്.

സ്മൃതി കഴിഞ്ഞാല്‍ ഓപ്പണര്‍ ഷെഫാലി വര്‍മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. താരം ആറാം സ്ഥാനം നിലനിര്‍ത്തി. മറ്റൊരു ഇന്ത്യന്‍ താരം ജെമിമ റോഡ്രഗ്‌സും സ്ഥാനം നിലനിര്‍ത്തി. താരം 11ാം റാങ്കില്‍.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി. താരം 15ല്‍ നിന്നു 14ാം സ്ഥാനത്തെത്തി.

Smriti Mandhana batting
രാജസ്ഥാൻ റോയൽസിന് വില '15,300 കോടി രൂപ'! റെക്കോർ‍ഡ് തുകയ്ക്ക് ടീം സ്വന്തമാക്കി, ആരാണ് കൽ സോമാനി?

ബൗളര്‍മാരില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം ദീപ്തി ശര്‍മയാണ്. ദീപ്തി ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് കയറി. ഓള്‍ റൗണ്ടര്‍ റാങ്കിലും താരം മൂന്നാം സ്ഥാനത്തുണ്ട്.

ബൗളര്‍മാരുടെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം രേണുക സിങ് ഠാക്കൂറാണ്. താരം ആറാം റാങ്ക് നിലനിര്‍ത്തി. അതേസമയം അരുന്ധതി റെഡി ആദ്യ പത്തില്‍ നിന്നു പുറത്തായി. താരം 11ാം റാങ്കിലേക്കാണ് ഇറങ്ങിയത്.

ഓസ്‌ട്രേലിയന്‍ താരം ബെത് മൂണിയാണ് ബാറ്റര്‍മാരില്‍ ഒന്നാം സ്ഥാനത്തുള്ളത്. ബൗളര്‍മാരില്‍ പാകിസ്ഥാന്‍രെ സാദിയ ഇഖ്ബാലാണ് ഒന്നാം സ്ഥാനത്ത്.

Smriti Mandhana batting
പരിക്ക് വില്ലൻ, പകരക്കാരെ കണ്ടെത്താൻ ക്ലബ്ബുകളുടെ നെട്ടോട്ടം; കൊല്‍ക്കത്തയിലും ഹൈദരാബാദിലും പുതിയ താരങ്ങളെത്തി
Summary

ICC Womens T20I rankings: India batter Smriti Mandhana retained her second spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com