Prathika-Smriti duo batting
പ്രതിക- സ്മൃതി സഖ്യം ബാറ്റിങിനിടെ, ICC Women's World Cup 2025x

47 റണ്‍സിനിടെ വീണത് 6 വിക്കറ്റുകള്‍; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

വനിതാ ലോകകപ്പില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം
Published on

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ ബൗളിങ് തിരഞ്ഞെടുത്തു. മികച്ച തുടക്കമിട്ട ശേഷമാണ് ഇന്ത്യ തകര്‍ന്നത്.

ഓപ്പണര്‍ പ്രതിക റാവല്‍- സ്മൃതി മന്ധാന സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും പുറത്തായ ശേഷം ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടു. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയിലാണ്. അമന്‍ജോത് കൗര്‍, റിച്ച ഘോഷ് എന്നിവരാണ് നിലവില്‍ ക്രീസില്‍.

പ്രതിക 37 റണ്‍സുമായും സ്മൃതി 23 റണ്‍സുമായും മടങ്ങി. ഹര്‍ലീന്‍ ഡിയോള്‍ 13 റണ്‍സുമായും പുറത്തായി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9), ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍.

Prathika-Smriti duo batting
'ഈ മൂന്ന് ടീമുകള്‍ മാത്രം മതിയോ?', ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി ആശങ്കപ്പെടുത്തുന്നു; മുന്നറിയിപ്പുമായി കെയ്ന്‍ വില്യംസണ്‍

സ്‌കോര്‍ 55 ല്‍ നില്‍ക്കെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. 47 റണ്‍സ് ബോര്‍ഡില്‍ എത്തുമ്പോഴേക്കും 5 വിക്കറ്റുകള്‍ കൂടി ഇന്ത്യക്കു നഷ്ടമായി.

നോന്‍കുലേകോ മ്ലാബ, ക്ലോ േ്രട്യാണ്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മരിസാനെ കാപ്, തുമി സെഖുഖുനെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Prathika-Smriti duo batting
വനിതാ ലോകകപ്പിൽ പാകിസ്ഥാന് വീണ്ടും തോൽവി; ഓസ്ട്രേലിയയ്ക്ക് മിന്നും ജയം, മൂണിക്ക് സെഞ്ച്വറി
Summary

ICC Women's World Cup 2025:  India have lost six wickets as South Africa make them struggle in Vizag.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com