ചെറു പ്രാണികള്‍ കളി മുടക്കി, പുകച്ച് പുറത്തു ചാടിച്ചു! ഇന്ത്യ- പാക് പോരിനിടെ ഗ്രൗണ്ടില്‍ വിചിത്ര സംഭവങ്ങള്‍ (വിഡിയോ)

വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിനിടെ താരങ്ങളെ ശല്യപ്പെടുത്തി പ്രാണിക്കൂട്ടം
Pakistan's captain Fatima Sana sprays insect repellent to ward off bugs flying over the pitch
ജെമിമ റോഡ്രി​ഗസ് ബാറ്റ് ചെയ്യുന്നതിനിടെ ചുറ്റിലും പ്രാണികൾ, സ്പ്രേ ഉപയോ​ഗിച്ചു തുരത്താൻ ശ്രമിക്കുന്ന പാക് ക്യാപ്റ്റൻ ഫാത്തിമ സന, ICC Women's World Cup 2025x, pti
Updated on
1 min read

കൊളംബോ: മഴ ഭീഷണിയ്ക്കിടെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി വനിതാ ലോകകപ്പിലെ പോരാട്ടം നടക്കുന്നത്. എന്നാല്‍ കളി ഇടയ്ക്കു 15 മിനിറ്റോളം നിര്‍ത്തി വച്ചു. മഴയായിരുന്നില്ല കാരണം. ഗ്രൗണ്ടിലൂടെ പറന്നു കളിച്ച ചെറു പ്രാണികളായിരുന്നു. ക്രിക്കറ്റ് ​ഗ്രൗണ്ടിൽ ഇതുവരെ കാണാത്ത വിചിത്ര സംഭവങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തില്‍ കണ്ടത്.

മത്സരം തുടങ്ങിയതിനു പിന്നാലെ തന്നെ പ്രാണികളുടെ ശല്യവും തുടങ്ങിയിരുന്നു. സ്‌പ്രേയടിച്ചും ടവലുപയോഗിച്ചു തട്ടിയകറ്റിയും താരങ്ങള്‍ പ്രാണികളെ തുരത്താന്‍ കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അസ്വസ്ഥതയ്ക്കു ശമനമുണ്ടായില്ല.

Pakistan's captain Fatima Sana sprays insect repellent to ward off bugs flying over the pitch
ശരിക്കും ആര്‍ക്കാണ് ടോസ് കിട്ടിയത്... ഇന്ത്യക്കോ പാകിസ്ഥാനോ? വനിതാ പോരിലും വിവാദം (വിഡിയോ)

ഒടുവില്‍ സഹികെട്ട് താരങ്ങള്‍ അംപയറെ സമീപിച്ച് പ്രശ്‌നം ബോധ്യപ്പെടുത്തി. കളി തുടരാന്‍ സാധിക്കാതെ വന്നതോടെ ഇരു ടീമുകളിലേയും താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പിന്നാലെയാണ് കളി നിര്‍ത്തി വച്ചത്.

പിന്നീട് വലിയ രീതിയില്‍ സ്േ്രപ ചെയ്താണ് പ്രാണി ശല്യത്തെ ഒരുവിധത്തില്‍ വരുതിയില്‍ നിര്‍ത്തിയത്. പിന്നീട് മത്സരം പുനരാരംഭിക്കുകയും ചെയ്തു.

Pakistan's captain Fatima Sana sprays insect repellent to ward off bugs flying over the pitch
ആവേശപ്പോരില്‍ റസ്റ്റ് ഓഫ് ഇന്ത്യയെ വീഴ്ത്തി; രഞ്ജിയ്ക്കു പിന്നാലെ വിദര്‍ഭയ്ക്ക് ഇറാനി കപ്പും
Summary

ICC Women’s World Cup 2025 match between India and Pakistan faced an unusual challenge as a persistent swarm of flies disrupted play, visibly bothering players from both sides.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com