ഔട്ട്, ഔട്ട്, ഔട്ട്, ഔട്ട്! 50ാം ഓവറിലെ ആദ്യ നാല് പന്തിലും വിക്കറ്റ്; 'ക്യാപ്റ്റൻ മാജിക്ക്'; ​ത്രില്ലർ, അവിശ്വസനീയം ലങ്ക

അവസാന 12 പന്തില്‍ ബംഗ്ലാദേശ് നേടിയത് വെറും 4 റണ്‍സ്, നഷ്ടം 5 വിക്കറ്റുകള്‍
Chamari Attappattu in the match against Bangladesh
ചമരി അട്ടപ്പട്ടു, ICC Women's World Cup 2025x
Updated on
2 min read

നവി മുംബൈ: ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശ് വനിതകളെ വീഴ്ത്തി ശ്രീലങ്ക. വനിതാ ഏകദിന ലോകകപ്പില്‍ ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. 7 റണ്‍സിന്റെ നാടകീയ വിജയമാണ് ലങ്കന്‍ വനിതകള്‍ പിടിച്ചെടുത്തത്. ജയിക്കാമായിരുന്ന മത്സരമാണ് ബംഗ്ലാദേശ് അവിശ്വനീയമാം വിധത്തില്‍ പരാജയപ്പെട്ടത്. ജയത്തോടെ സെമി സാധ്യത നിലനിര്‍ത്താനും ലങ്കയ്ക്കായി. ലങ്കന്‍ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു ഹാട്രിക്കും തുടരെ നാലാം പന്തിലും വിക്കറ്റെടുത്ത് ലങ്കന്‍ ജയം സാധ്യമാക്കി.

ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 48.4 ഓവറില്‍ 202 റണ്‍സില്‍ എല്ലാവരും പുറത്തായി. ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തില്‍ 195 വരെയാണ് എത്തിയത്.

അവസാന ഓവറിലെ ആദ്യ നാല് പന്തിലും തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ലങ്ക കളി പിടിക്കുകയായിരുന്നു. ഹാട്രിക്ക് നേടാന്‍ സാധിച്ചില്ലെങ്കിലും തുടരെ നാല് പന്തില്‍ വീണ വിക്കറ്റുകളില്‍ മൂന്നും വീഴ്ത്തി ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് കളി തിരിച്ചത്. അവസാന രണ്ടോവറില്‍ 12 റണ്‍സായിരുന്നു ബംഗ്ലാദേശിനു ജയത്തിലേക്ക് വേണ്ടിയിരുന്നത്. 48 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയിലായിരുന്നു.

Chamari Attappattu in the match against Bangladesh
ഒരുക്കങ്ങള്‍ പൂര്‍ണം; സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ തുടക്കം

പിന്നീടുള്ള 12 പന്തില്‍ 4 റണ്‍സ് മാത്രമേ ബംഗ്ലാ വനികള്‍ക്കു നേടാനായുള്ളു. നഷ്ടമായത് 5 വിക്കറ്റുകളും!

49ാം ഓവര്‍ എറിഞ്ഞ സുഗന്ധിക കുമാരി ഈ ഓവറില്‍ 3 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റെടുത്തു. ശേഷിച്ച 6 പന്തില്‍ ബംഗ്ലാദേശിനു ലക്ഷ്യത്തിലേക്ക് വേണ്ടി വന്നത് 9 റണ്‍സ്.

50ാം ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ ആദ്യ പന്തില്‍ ബംഗ്ലാ താരം റെബയ ഖാനെ ഔട്ടാക്കി. രണ്ടാം പന്തില്‍ നഹിത അക്തര്‍ റണ്ണൗട്ട്. മൂന്നാം പന്തില്‍ നിഗര്‍ സുല്‍ത്താനയേയും നാലാം പന്തില്‍ മറുഫ അക്തറിനേയും മടക്കി ചമരി നാലില്‍ മൂന്ന് വിക്കറ്റുകളും പോക്കറ്റിലാക്കി. അഞ്ചാം പന്തില്‍ ഒരു റണ്‍ നേടാന്‍ ബംഗ്ലാദേശിനു സാധിച്ചു. അവസാന പന്തില്‍ റണ്‍സില്ല. അതോടെ ലങ്കയ്ക്ക് നാടകീയ വിജയം.

Chamari Attappattu in the match against Bangladesh
ഒരു ഏകദിനം ഒരു ടി20; ജമ്മു കശ്മീരിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയ ആദ്യ താരം; പർവേസ് റസൂൽ ക്രിക്കറ്റ് മതിയാക്കി

77 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷര്‍മിന്‍ അക്തര്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. 19 റണ്‍സെടുത്ത ഷോര്‍ണ അക്തറാണ് രണ്ടക്കം കടന്ന മറ്റൊരാള്‍.

ലങ്കയ്ക്കായി ചമരി 4 വിക്കറ്റുകള്‍ വീഴ്ത്തി. സുഗന്ധിക കുമാരി രണ്ട് വിക്കറ്റെടുത്തു. ഉദേശിക പ്രബോധിനി ഒരു വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്കായി ഹസിനി പെരേരയാണ് തിളങ്ങിയത്. താരം 85 റണ്‍സ് കണ്ടെത്തി. ചമരി അട്ടപ്പട്ടു 46 റണ്‍സെടുത്തു ബാറ്റിങിലും തിളങ്ങി. നിലാക്ഷിക സില്‍വി 37 റണ്‍സും കണ്ടെത്തി. മറ്റാരും രണ്ടക്കം കണ്ടില്ല.

ഷോര്‍ണ അക്തറാണ് ബംഗ്ലാ ബൗളര്‍മാരില്‍ തിളങ്ങിയത്. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി. റെബെയ ഖാന്‍ 2ഉം മരൂഫ അക്തര്‍, നിഷിത അക്തര്‍, നഹിദ അക്തര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Summary

ICC Women's World Cup 2025: Chamari Athapaththu's brilliant final over secured a narrow seven-run victory for Sri Lanka over Bangladesh. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com