ജയം അനിവാര്യം; ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഇന്ന് 'ഇംഗ്ലീഷ് പരീക്ഷ'

ഇന്ത്യ- ഇംഗ്ലണ്ട് പോരാട്ടം ഇന്ന് വൈകീട്ട് 3 മുതല്‍
India's Smriti Mandhana and Richa Ghosh in training
ഇന്ത്യയുടെ സ്മൃതി മന്ധാനയും റിച്ച ഘോഷും പരിശീലനത്തിൽ, ICC Women's World Cup 2025x
Updated on
1 min read

ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും ഏറ്റ തോല്‍വി ഇന്ത്യന്‍ വനിതകളെ ആകെ ഉലച്ചിട്ടുണ്ട്. കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ന് ഇന്ത്യയുടെ എതിരാളികള്‍. ജയത്തോടെ സെമിയിലേക്ക് കൂടുതല്‍ അടുക്കുകയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലക്ഷ്യമിടുന്നത്. ഇന്നും തോറ്റാല്‍ സെമിയിലേക്കുള്ള വഴി കൂടുതല്‍ ദുര്‍ഘടമാകും. ആദ്യ ലോകകപ്പ് കിരീടമെന്ന സ്വപ്‌ന സാക്ഷാത്കാരം സാധ്യമാകണമെങ്കില്‍ ഇന്ന് ജയം അനിവാര്യം.

ഇന്ന് വൈകീട്ട് 3 മുതലാണ് പോരാട്ടം. ഇംഗ്ലണ്ടിനെതിരെ ഈയടുത്തു നടന്ന പരമ്പരയില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ട്.

India's Smriti Mandhana and Richa Ghosh in training
പെർത്തിൽ പോര് തുടങ്ങുന്നു; ടോസ് ഓസ്‌ട്രേലിയയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ബാറ്റിങില്‍ ഇന്ത്യ കരുത്ത് കാണിക്കുന്നുണ്ട്. ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധാന ഫോമിലേക്ക് മടങ്ങിയെത്തിയത് ഇരട്ടി ബലം നല്‍കും. സഹ ഓപ്പണര്‍ പ്രതിക റാവലും മികവില്‍ തന്നെ. വണ്‍ ഡൗണ്‍ ഇറങ്ങുന്ന ഹര്‍ലീന്‍ ഡിയോള്‍ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും ഇതുവരെ തന്റെ ഫോമിലേക്ക് തിരികെയെത്താന്‍ സാധിച്ചിട്ടില്ല. റിച്ച ഘോഷ്, ദീപ്തി ശര്‍മ എന്നിവരുടെ മികവും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

ബൗളിങിലെ ദൗര്‍ബല്യങ്ങളാണ് ഇന്ത്യക്കു തലവേദനയുണ്ടാക്കുന്ന പ്രധാന പ്രശ്‌നം. ഓസ്‌ട്രേലിയക്കെതിരെ 300നു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അതു പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. ക്രാന്തി ഗൗഡും ശ്രീചരണിയും ബൗളിങില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഇരുവരേയും മാറ്റി നിര്‍ത്തിയാല്‍ മറ്റാരും മികവിലേക്ക് വരുന്നില്ല. ബൗളിങ് നിരയില്‍ ഇന്നു മാറ്റം പ്രതീക്ഷിക്കാം.

India's Smriti Mandhana and Richa Ghosh in training
ഇടവേളയ്ക്ക് വിരാമം, രോഹിതും കോഹ്‌ലിയും ക്രീസിലേക്ക്...! നയിക്കാൻ 'ക്യാപ്റ്റൻ ​ഗിൽ'
Summary

ICC Women's World Cup 2025: India aim to bounce back from consecutive defeats, while England look to secure a semi-final berth.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com