നവരാത്രി; ഇന്ത്യ- പാകിസ്ഥാന്‍ മത്സരം മാറ്റിയേക്കും; റിപ്പോര്‍ട്ട്

ഒക്ടോബര്‍ പതിനഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം തീരുമാനിച്ചിരുന്നത്.
ഇന്ത്യ-പാക് മത്സരത്തിനിടെ/ ട്വിറ്റര്‍
ഇന്ത്യ-പാക് മത്സരത്തിനിടെ/ ട്വിറ്റര്‍
Updated on
1 min read

മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യാ - പാകിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവരാത്രി ആഘോഷങ്ങളുടെ ആദ്യദിവസമായതിനാല്‍ നഗരത്തിലെ തിരക്കും മറ്റും കണക്കിലെടുത്താണ് തീയതി മാറ്റണമെന്ന നിര്‍ദേശം സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയെ അറിയിച്ചത്.  ഒക്ടോബര്‍ പതിനഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വച്ചാണ് മത്സരം തീരുമാനിച്ചിരുന്നത്.

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നവരാത്രിയുടെ ആദ്യദിവസമാണ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ തിരക്കും വിമാനസൗകര്യങ്ങളും ഹോട്ടല്‍ റൂമുകളുടെ ലഭ്യതയും സുരക്ഷയും പരിഗണിച്ച് മത്സരത്തിന്റെ തിയതി മാറ്റണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുപോയതിനാല്‍ മത്സരം മാറ്റുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അവസാന നിമിഷം ബിസിസിഐ വേദി മാറ്റിയാല്‍ ടിക്കറ്റ് എടുത്തവര്‍ യാത്രാ സൗകര്യങ്ങളും താമസസൗകര്യവും ഒരുക്കുന്നതിനായി വീണ്ടും നെട്ടോട്ടമോടേണ്ടിവരും. 

ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മത്സരം മാറ്റുകയെന്നത് എളുപ്പമല്ലെന്നും അന്തിമചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്നും ബിസിസിഐ നേതൃത്വം അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com