സഞ്ജുവിനെ മറികടന്ന് 19 കാരന്‍, റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഈ 19-കാരനെ തൃശൂര്‍ ടൈറ്റന്‍സ് ലേലത്തിലൂടെ തിരിച്ച് പിടിക്കാന്‍ കാരണം ഓള്‍ റൗണ്ട് മികവാണ്.
19-year-old surpasses Sanju to top the list of run-getters
അഹമ്മദ് ഇമ്രാന്‍
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ്  രണ്ടാം സീസണില്‍ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി തൃശൂര്‍ ടൈറ്റന്‍സിന്റെ അഹമ്മദ് ഇമ്രാന്‍. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ ആകെ 347 റണ്‍സാണ് 19 കാരന്റെ നേട്ടം. സഞ്ജു സാംസണാണ് പട്ടികയില്‍ രണ്ടാമത്.

19-year-old surpasses Sanju to top the list of run-getters
ഇമ്രാന്റെ വെടിക്കെട്ട് പൂരം തുണയായി, മഴ കളിച്ച മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് തോല്‍വി

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഈ 19-കാരനെ തൃശൂര്‍ ടൈറ്റന്‍സ് ലേലത്തിലൂടെ തിരിച്ച് പിടിക്കാന്‍ കാരണം ഓള്‍ റൗണ്ട് മികവാണ്. കഴിഞ്ഞ സീസണില്‍ ആകെ 229 റണ്‍സാണ് ഇമ്രാന്‍ നേടിയത്. കേരളത്തിന്റെ അണ്ടര്‍- 19 ക്യാപ്റ്റന്‍ കൂടി ആയിരുന്നു അഹമ്മദ് ഇമ്രാന്‍.

സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിലെ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിഭര്‍ഭക്കെതിരെയുള്ള മത്സരത്തിലൂടെയാണ് രഞ്ജി ട്രോഫിയില്‍ ഇമ്രാന്‍ അരങ്ങേറ്റം കുറിച്ചത്.

Summary

Imran surpasses Sanju to top the list of run-scorers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com