എല്ലാ കണ്ണുകളും കോഹ്‌ലിയില്‍; മുഖം രക്ഷിക്കാന്‍ ഇന്ത്യ; തൂത്തുവാരാന്‍ ഓസ്‌ട്രേലിയ

മൂന്നാം ഏകദിനം ഇന്ന്
Kohli arrives in Sydney for third ODI
virat kohli, ind vs ausx
Updated on
2 min read

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിന പോരാട്ടം ഇന്ന് സിഡ്‌നിയില്‍. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പരമ്പര അടിയറവ് വച്ച ഇന്ത്യ ആശ്വാസ ജയം തേടിയാണ് ഇറങ്ങുന്നത്. ഓപ്പണറും മുന്‍ നായകനുമായ രോഹിത് ശര്‍മ കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായി ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ തുടരെ രണ്ട് മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായി നിരാശപ്പെട്ടു നില്‍ക്കുന്ന സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മൂന്നാം പോരാട്ടത്തില്‍ മികവിലേക്കെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഇന്ത്യന്‍ സമയം രാവിലെ 9 മണി മുതലാണ് മത്സരം. 2027ലെ ലോകകപ്പ് കളിച്ച് വിരമിക്കാമെന്ന ആഗ്രഹവുമായി നില്‍ക്കുന്ന രോഹിതിനും കോഹ്‌ലിക്കും ഇന്നത്തെ മത്സരം തങ്ങളെ ജഡ്ജ് ചെയ്യുന്നതായി മാറുമെന്നു നല്ല ബോധ്യമുണ്ട്.

പരമ്പര കൈവിട്ടതിനാല്‍ തന്നെ ഇന്ന് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പര തുടങ്ങാനിരിക്കെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു വിശ്രമം അനുവദിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ശ്രേയസ് അയ്യരായിരിക്കും ടീമിനെ നയിക്കുക. ഗില്ലിനു പകരം ഓപ്പണറായി യശസ്വി ജയ്‌സ്വാളിനേയും കളിപ്പിച്ചേക്കും.

പരമ്പരയില്‍ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന കുല്‍ദീപ് യാദവ് ഇലവനില്‍ ഉള്‍പ്പെട്ടേക്കും. പേസര്‍ പ്രസിദ്ധ് കൃഷ്ണയാണ് അവസരം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം.

Kohli arrives in Sydney for third ODI
കോഹ്‍ലിയെ പൂജ്യത്തിന് ഔട്ടാക്കി; ഓസ്ട്രേലിയൻ പേസർക്ക് അസഭ്യവർഷം!

മറുഭാഗത്ത് ഓസ്‌ട്രേലിയ പരമ്പര തൂത്തുവാരാനുള്ള ലക്ഷ്യത്തിലാണ്. വര്‍ക്ക് ലോഡ് ഉണ്ടെങ്കിലും പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മൂന്നാം പോരിലും ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൂന്നാം ഏകദിനത്തിനുള്ള ടീമിലേക്ക് പുതുമുഖം ജാക്ക് എഡ്വേര്‍ഡ്സിനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് താരത്തിനു ഓസീസ് സീനിയര്‍ ടീമിലേക്ക് വിളിയെത്തുന്നത്. ഇന്ത്യ എയ്ക്കെതിരായ പോരാട്ടത്തില്‍ ഓസ്ട്രേലിയ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തതാണ് ജാക്ക് എഡ്വേര്‍ഡ്സിനെ തുണച്ചത്. ഓസീസ് എ ടീമിനെ നയിച്ച താരം രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ താരം 88 റണ്‍സ് നേടിയിരുന്നു. പിന്നാലെ നടന്ന ഏകദിന പരമ്പരയില്‍ താരം 75 പന്തില്‍ 89 റണ്‍സ് നേടിയും തിളങ്ങി. താരത്തെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്നത് അവസാന നിമിഷമേ അറിയാന്‍ സാധിക്കു.

ഇന്ത്യക്കെതിരെ ആദ്യ ഏകദിന കളിച്ച സ്പിന്നര്‍ മാത്യു കുനെമന്‍ മൂന്നാം ഏകദിന ടീമിലേക്ക് തിരിച്ചെത്തും. രണ്ടാം പോരില്‍ ആദം സാംപ തിരിച്ചെത്തിയപ്പോള്‍ താരത്തിനു അവസരം കിട്ടിയിരുന്നില്ല. ആദ്യ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ജോഷ് ഫിലിപ്പിനെ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തില്‍ അലക്സ് കാരി തിരിച്ചെത്തിയതോടെ താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിയിരുന്നു. മൂന്നാം ഏകദിന ടീമിലും താരമുണ്ട്.

Kohli arrives in Sydney for third ODI
ജാവോ ഫെലിക്സിനെ കെട്ടിപ്പിടിച്ചു, സെൽഫിയും എടുത്തു; മലയാളി ഫുട്ബോൾ ആരാധകനെ പിടിച്ച് ജയിലിലിട്ടു!
Summary

ind vs aus: Rohit Sharma and Virat Kohli have returned to Sydney, the city where their Test careers ended, for what could be their final ODI in Australia. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com