മൂന്നാം ദിനം വെടിക്കെട്ട്; 13ാം ശതകവുമായി രാഹുല്‍; ഗില്ലിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടം; ദേവ്ദത്തിനും പന്തിനും ഫിഫ്റ്റി; ന്യൂസിലന്‍ഡിനെതിരെ ലീഡ്

146 പന്തില്‍ നിന്ന് ഗില്‍ 98 റണ്‍സ് നേടി.
Shubman Gill
ശുഭ്മാന്‍ ഗില്‍
Edited By:
Updated on: 
1 min read

വെല്ലിങ്ടണ്‍: വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിനം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 486 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് നിലവില്‍ 118 റണ്‍സിന്റെ ലീഡുണ്ട്. മൂന്നാം ദിനം കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 98 സെഞ്ച്വറിക്കരികെ പുറത്തായി. 146 പന്തില്‍ നിന്ന് ഗില്‍ 98 റണ്‍സ് നേടി. അന്‍ഷുല്‍ കംബോജും 55 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്

290 പന്തുകളില്‍ നിന്ന് 130 റണ്‍സ് നേടി രാഹുല്‍ പുറത്തായി. 207 പന്തുകളില്‍നിന്നാണ് രാഹുല്‍ ടെസ്റ്റ് കരിയറിലെ 13ാം സെഞ്ചറിയിലെത്തിയത്. ടെസ്റ്റില്‍ ഇതോടെ രാഹുലിന്റെ സെഞ്ച്വറി നേട്ടം 13 ആയി. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണര്‍ എന്ന ചരിത്രനേട്ടവും രാഹുല്‍ സ്വന്തം പേരിലെഴുതി.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്തായി. 175 പന്തുകള്‍ നേരിട്ട പടിക്കല്‍ 80 റണ്‍സാണു സ്‌കോര്‍ ചെയ്തത്. കിവീസ് പേസര്‍ കൈല്‍ ജെയ്മിസന്‍ എറിഞ്ഞ 83ാം ഓവറില്‍ ദേവ്ദത്ത് പടിക്കല്‍ ബോള്‍ഡാകുകയായിരുന്നു. രാഹുല്‍ സ്മിത്തിന്റെ പന്തില്‍ ബോള്‍ഡായി. 89 പന്തില്‍ 85 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മത്സരത്തിന്റെ രണ്ടാം ദിവസം പുറത്തായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡ് 368 റണ്‍സിന് പുറത്തായിരുന്നു്. ഹെന്റി നിക്കോള്‍സ് (175), ഗ്ലെന്‍ ഫിലിപ്‌സ് (118) എന്നിവരുടെ സെഞ്ച്വറികളാണ് ന്യൂസീലന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

Summary

IND vs NZ, 1st Test Day 3 Live Updates: Shubman Gill departs two runs short of century, Pant stands tall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER