ശ്രേയസിന്റെ ടെസ്റ്റ് മോഹങ്ങള്‍ക്ക് തിരിച്ചടി! ധ്രുവ് ജുറേലിന് സെഞ്ച്വറി, 3 അര്‍ധ സെഞ്ച്വറികളും

ഇന്ത്യ എ- ഓസ്‌ട്രേലിയ എ ടെസ്റ്റ് പോരാട്ടം, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി
Shreyas Iyer batting
ശ്രേയസ് അയ്യർ ബാറ്റിങിനിടെ (India A vs Australia A)x
Updated on
1 min read

ലഖ്‌നൗ: ഓസ്‌ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പോരാട്ടത്തില്‍ മികച്ച ബാറ്റിങുമായി ഇന്ത്യന്‍ താരങ്ങള്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒഴികെയുള്ള മുന്‍നിര ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി. ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 532 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഓസീസിനെതിരെ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 403 റണ്‍സെന്ന മികച്ച നിലയില്‍. ഒരു ദിനം കൂടി നില്‍ക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 129 റണ്‍സ് കൂടി വേണം. കൈയില്‍ ആറ് വിക്കറ്റുകള്‍ കൂടിയുണ്ട്.

ധ്രുവ് ജുറേല്‍ സെഞ്ച്വറിയുമായും ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി വക്കിലും പുറത്താകാതെ നില്‍ക്കുന്നു. ജുറേല്‍ 10 ഫോറും 4 സിക്‌സും സഹിതം 113 റണ്‍സെടുത്തിട്ടുണ്ട്.ദേവ്ദത്ത് 8 ഫോറുകള്‍ സഹിതം 86 റണ്‍സുമായും ക്രീസില്‍.

നേരത്തെ ഓപ്പണര്‍ എന്‍ ജഗദീശന്‍ (64), സായ് സുദര്‍ശന്‍ (73) എന്നിവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. മറ്റൊരു ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ 44 റണ്‍സും കണ്ടെത്തി.

Shreyas Iyer batting
നീരജ് ചോപ്രയ്ക്ക് നിരാശ, ലോക ചാംപ്യൻ പട്ടം കൈവിട്ടു; സച്ചിന്‍ യാദവിന് നാലാം സ്ഥാനം

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്ന ശ്രേയസിനു കാര്യമായി തിളങ്ങാനായില്ല. താരം 8 റണ്‍സുമായി മടങ്ങി.

നേരത്തെ സാം കോണ്‍സ്റ്റാസ് (109), ജോഷ് ഫിലിപ്പ് (പുറത്താകാതെ 123) എന്നിവരുടെ സെഞ്ച്വറിയും മൂന്ന് താരങ്ങളുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. കാംപല്‍ കെല്ലവെ (88), കൂപര്‍ കോണോലി (70), ലിയാം സ്‌ക്കോട്ട് (81) എന്നിവരാണ് അര്‍ധ സെഞ്ച്വറി നേടിയത്.

ഇന്ത്യക്കായി ഹര്‍ഷ് ദുബെ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുര്‍ണൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമദ് ഒരു വിക്കറ്റ് സ്വന്തമാക്കി.

Shreyas Iyer batting
'തല്ലിപ്പൊളി ജേഴ്‌സി, വിയര്‍പ്പല്ല അഴിമതിയാണ് ഇറ്റിറ്റു വീഴുന്നത്'- പാക് ക്രിക്കറ്റില്‍ അടുത്ത വിവാദം
Summary

India A vs Australia A: Established and upcoming players will be in action from both sides across the two four-day matches, set to be played in Lucknow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com