143 റണ്‍സിനിടെ വീണത് 7 വിക്കറ്റുകള്‍; '104' ഇന്ത്യയെ രക്ഷപ്പെടുത്തി!

എ ടീമുകളുടെ ഏകദിന പരമ്പരയില്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ 266 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ
India A vs Sri Lanka A cricket
India A vs Sri Lanka Ax
Updated on
1 min read

ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിലെ നാലാം ഏകദിന പോരാട്ടത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ എ ടീം. ഒരു ഘട്ടത്തില്‍ 143 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു ഇന്ത്യ. വാലറ്റത്ത് സൂര്യാംശ് ഷെഡ്‌ജെയും വിപ്രജ് നിഗമും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 49.2 ഓവറില്‍ ഇന്ത്യ 265 റണ്‍സില്‍ പുറത്തായി.

സൂര്യാംശ് ആണ് ടോപ് സ്‌കോറര്‍. താരം 66 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 72 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വിപ്രജ് 49 പന്തില്‍ 6 ഫോറുകള്‍ സഹിതം 51 റണ്‍സ് കണ്ടെത്തി.

ഓപ്പണര്‍ വൈഭവ് സൂര്യവംശി 14 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സടിച്ച് മിന്നല്‍ തുടക്കമിട്ടെങ്കിലും അധികം മുന്നോട്ടു പോയില്ല. ഋതുരാജ് ഗെയ്ക്‌വാദ് (37), ക്യാപ്റ്റന്‍ തിലക് വര്‍മ (23) എന്നിവരും മികവോടെ തുടങ്ങിയെങ്കിലും അധിക നേരം ക്രീസില്‍ തുടര്‍ന്നില്ല.

India A vs Sri Lanka A cricket
കൂറ്റൻ സ്ക്രീനിൽ ലോകകപ്പ് കാണാം; വരു, ഫോർട്ട് കൊച്ചിയിലേക്ക്... 'ഫിഫ ഫാൻ സോൺ'

പിന്നീടാണ് സൂര്യാംശ്- വിപ്രജ് സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം നടന്നത്. ഇരുവരും ചേര്‍ന്നു എട്ടാം വിക്കറ്റില്‍ 104 റണ്‍സ് ചേര്‍ത്താണ് സ്‌കോര്‍ 250 കടത്തിയത്.

ശ്രീലങ്കയ്ക്കായി മുഹമ്മദ് ഷിരാസ്, വിജയ്കാന്ത് വ്യാസ്‌കന്ത് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഷാന്‍ അര്‍ച്ചാചിഗെ, കുഗതാസ് മാതുലന്‍, വനുജ ഷാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

India A vs Sri Lanka A cricket
'ലമീൻ യമാൽ ഇന്ന് ബെഞ്ചിൽ, നിക്കോ വില്ല്യംസും ഇല്ല'
Summary

India A vs Sri Lanka A: Suryansh Shedge and Vipraj Nigam are fighting for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com