ഇന്ത്യ - അഫ്ഗാന്‍ ആദ്യ മത്സരം മാറ്റിവെച്ചേക്കും; ഒരു ദിവസത്തേക്ക് വൈകിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്, കാരണം ഇത്

ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്
ind vs eng
Team IndiaReuters
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഒന്നാം ടി20 മത്സരം മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് മത്സരം ഒരു ദിവസത്തേക്ക് വൈകിപ്പിക്കാന്‍ സാധ്യതയുള്ളത്.

സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നിരവധി വിദേശ പ്രതിനിധികളും വിവിഐപികളും നഗരത്തില്‍ എത്തുന്നതിനാല്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് കത്തയച്ചിട്ടുണ്ട്. മത്സരം മാറ്റിവെക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.

സെപ്റ്റംബര്‍ 13ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 25,000 മുതല്‍ 35,000 വരെ കാണികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മത്സര ദിവസങ്ങളില്‍ വിവിഐപി സന്ദര്‍ശനങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്നത് പൊലീസിന് വലിയ വെല്ലുവിളിയാകും. സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്കിനും ജനത്തിരക്കിനും സാധ്യതയുള്ളതിനാല്‍, ഉച്ചകോടി അവസാനിച്ചതിന് ശേഷമുള്ള ഏതെങ്കിലും അനുയോജ്യമായ ദിവസത്തിലേക്ക് മത്സരം മാറ്റണമെന്നാണ് ഡിഡിസിഎയോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ind vs eng
ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്
ind vs eng
'നമ്മളില്ലേ'... പാകിസ്ഥാൻ ക്രിക്കറ്റിനെ സഹായിക്കുമോ? കൈ മലർത്തി വസിം അക്രം!
ind vs eng
47ാം വയസിലും 'കറക്കി വീഴ്ത്തും' അദ്ഭുത ബൗളിങ്! സ്വന്തം റെക്കോർഡ് തിരുത്തി ഇമ്രാൻ താഹിർ
Summary

India-Afghanistan 1st T20I In Delhi Likely To Be Postponed. Here Is The Reason

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com