പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

15 അംഗ സംഘത്തെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്
Womens T20 World Cup india squad
Womens T20 World Cup squadx
Updated on
1 min read

മുംബൈ: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോക പോരിനായി 15 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്. ഇടവേളയ്ക്കു ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ യസ്തിക ഭാട്ടിയ തിരിച്ചെത്തിയതും ഓപ്പണര്‍ പ്രതിക റാവലിനു ഇടം നല്‍കാത്തതുമാണ് ടീം പ്രഖ്യാപനത്തിലെ ശ്രദ്ധേയ കാര്യം. ഹര്‍ലീന്‍ ഡിയോളിനും ടീമില്‍ ഇടമില്ല. പരിചയ സമ്പത്തുള്ളവരേയും പുതുമുഖങ്ങളേയും ഉള്‍ക്കൊള്ളിച്ചാണ് ടീമിനെ തിരഞ്ഞെടുത്തത്.

ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍. കന്നി ടി20 ലോകകപ്പ് കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് വനിതാ ടി20 ലോകകപ്പ്. ഇന്ത്യയുടെ പോരാട്ടം ജൂണ്‍ 14 മുതലാണ് ആരംഭിക്കുന്നത്.

സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റന്‍. ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് എന്നിവര്‍ സ്ഥാനം നിലനിര്‍ത്തി. ഭാരതി ഫുള്‍മാലി, യുവ പേസര്‍ നന്ദിനി ശര്‍മ, സ്പിന്നര്‍ ശ്രീ ചരണി എന്നിവരും ടീമിലുണ്ട്.

Womens T20 World Cup india squad
ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

ഇന്ത്യയുടെ ലോകകപ്പ് ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, യസ്തിക ഭാട്ടിയ, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ഭാരതി ഫുള്‍മാലി, നന്ദിനി ശര്‍മ, ശ്രീ ചരണി, രേണുക സിങ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രേയങ്ക പാട്ടീല്‍, രാധ യാദവ്.

ലോകകപ്പ് ടീമിനൊപ്പം ഇന്ത്യ ടൂര്‍ണമെന്റിനു മുന്‍പ് ഒരു മത്സരം മാത്രമുള്ള ടെസ്റ്റ് പോരാട്ടം ഇംഗ്ലണ്ടില്‍ കളിക്കുന്നുണ്ട്. ഈ ടീമിലേക്ക് പ്രതിക റാവലിനെ പരിഗണിച്ചിട്ടുണ്ട്. ലോകകപ്പ് ടീമില്‍ ഇടമില്ലാത്ത ഹര്‍ലീന്‍ ഡിയോളിനേയും ടെസ്റ്റ് പോരാട്ടത്തിനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെസ്റ്റ് ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ധാന, യസ്തിക ഭാട്ടിയ, ഷെഫാലി വര്‍മ, ജെമിമ റോഡ്രിഗ്‌സ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, ഭാരതി ഫുള്‍മാലി, നന്ദിനി ശര്‍മ, ശ്രീ ചരണി, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, രേണുക സിങ്, ക്രാന്തി ഗൗഡ്, സയ്യാലി സദ്ഗിരെ, സ്‌നേഹ് റാണ.

Womens T20 World Cup india squad
'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'
Summary

India announcing their 15-member squad for the 2026 Womens T20 World Cup in England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com