ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

പിഎസ്എല്ലില്‍ ഇസ്ലാമബാദ് യുനൈറ്റഡിനെതിരെ നാടകീയ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റെടുത്ത് ഹൈദരാബാദ് കിങ്‌സ്‌മെന്‍
Pakistan Pacer Hunain Shah wixket celebration
Hunain Shahx
Updated on
1 min read

ഇസ്ലാമബാദ്: മികച്ച പേസര്‍മാരുടെ കലവറയാണ് പാകിസ്ഥാന്‍. എന്നാല്‍ സമീപ കാലത്ത് ഒന്നോ രണ്ടോ പേസര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ കാര്യമായ പുരോഗതി പാക് പേസ് പടയ്ക്കുണ്ടായിട്ടില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറിയ എലിമിനേറ്റര്‍ 2ലെ പോരാട്ടം പാക് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായി. പ്രത്യേകിച്ച് പേസ് വിഭാഗത്തിന്.

രണ്ടാം എലിമിനേറ്റര്‍ നാടകീയമായി ജയിച്ചു കയറി ഹൈദരാബാദ് കിങ്‌സ്‌മെന്‍ ഫൈനല്‍ സീറ്റ് ഉറപ്പിച്ചപ്പോള്‍ അതില്‍ നിര്‍ണായകമായത് 22കാരന്‍ യുവ പാക് പേസര്‍ ഹുനൈന്‍ ഷായുടെ നിര്‍ണായക ബൗളിങാണ്. ഇസ്ലാമബാദ് യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ഹൈദരാബാദ് കിങ്‌സ്‌മെനെ വിജയത്തിലേക്ക് എത്തിച്ചത് ഹുനൈന്‍ ഷാ ആയിരുന്നു. പാക് സൂപ്പര്‍ പേസറില്‍ ഒരാളായ നസീം ഷായുടെ അനിയന്‍ കൂടിയാണ് ടീമിനു അവിസ്മരണീയ ജയമൊരുക്കിയ ഹുനൈന്‍.

Pakistan Pacer Hunain Shah wixket celebration
'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

അവസാന ഓവറില്‍ ഇസ്ലാമബാദിനു 6 റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ ഈ ഓവറില്‍ ഹൈദരാബാദ് കിങ്‌സ്‌മെനായി പന്തെറിഞ്ഞ ഹുനൈന്‍ ഈ ഓവറില്‍ വെറും 3 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. ഒരു വിക്കറ്റും വീഴ്ത്തി. കിടിലന്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് താരം എതിര്‍ ടീം ബാറ്റര്‍മാരെ വിറപ്പിച്ചു.

മികച്ച ബാറ്റിങുമായി കളം വാണ ഫഹീം അഷ്‌റഫിനെയാണ് താരം അവസാന ഓവറില്‍ പുറത്താക്കിയത്. അതോടെ പോരാട്ടം നാടകീയമായി ഹൈദരാബാദ് വിജയിക്കുകയും ചെയ്തു. ഹൈദരാബാദ് 186 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്തു നേടിയത്. ഇസ്ലാമബാദിന്റെ പോരാട്ടം 184 റണ്‍സില്‍ അവസാനിച്ചു.

കരിയറില്‍ 38 ടി20 മത്സരങ്ങളാണ് ഹുനൈന്‍ ഇതുവരെ കളിച്ചത്. 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍, 9 ലിസ്റ്റ് എ മത്സരങ്ങളും താരം കളിച്ചു. ദേശീയ ടീമിനായി ഇതുവരെ ഹുനൈന്‍ കളിച്ചിട്ടില്ല.

Pakistan Pacer Hunain Shah wixket celebration
വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി
Summary

Pakistan Pacer Hunain Shah, brother of Pakistan star Naseem Shah, defended just 5 runs in the final over of a PSL 2026 match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com