'സെമി ആയാലും ഫൈനല്‍ ആയാലും ശരി പാകിസ്ഥാനുമായി കളിക്കില്ല'; രാജ്യമാണ് വലുതെന്ന് ഇന്ത്യന്‍ ഇതിഹാസങ്ങള്‍
ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ (വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്) ഇന്ത്യ- പാകിസ്ഥാന്‍ സെമി പോരാട്ടം ഉപേക്ഷിച്ചു. ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചതോടെ പാകിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറി. പോയിന്റ് പട്ടികയില്‍ പാകിസ്ഥാനാണ് മുന്നില്‍. ഇതോടെയാണ് അവര്‍ കലാശപ്പോരിലെത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ടിലും ഇന്ത്യ- പാക് പോരാട്ടമുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു. ഇതോടെ മത്സരം ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സെമിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്.
യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ് അടക്കമുള്ളവരെല്ലാം കളിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയതോടെയാണ് സെമിയും ഉപേക്ഷിച്ചത്. രാജ്യ താത്പര്യത്തിനു വിരുദ്ധമായി കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് താരങ്ങള്‍ക്ക്.
രാജ്യവും രാജ്യ താത്പര്യങ്ങളുമാണ് താരങ്ങളെ സംബന്ധിച്ചു മുഖ്യമായിട്ടുള്ളത്. ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളാണ് എല്ലാവരും. ഇന്ത്യന്‍ പതാക ഉയരെ പറക്കാന്‍ കഠിനാധ്വാനം ചെയ്ത താരങ്ങളാണ് അവര്‍. രാജ്യ താത്പര്യങ്ങള്‍ ബലികഴിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ ഒരുക്കമല്ല. ടീം ഫൈനലില്‍ എത്തി പാകിസ്ഥാനുമായി ഏറ്റുമുട്ടേണ്ടി വന്നാലും ഈ നിലപാട് തന്നെയായിരിക്കും. ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
India Champions, World Championship of Legends, WCL 2025: The two teams had shared the points when India Champions had refused to play against Pakistan Champions in the league stage of the tournament.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

