റെക്കോര്‍ഡ് 'പവര്‍ പ്ലേ'; കിവികളെ തുരത്തി പരമ്പര ഉറപ്പിച്ച് ഇന്ത്യ!

36 പന്തില്‍ 118 റണ്‍സടിച്ച് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ റെക്കോര്‍ഡ് പ്രകടനം
Abhishek Sharma celebration
Abhishek Sharma, India crush New Zealand
Updated on: 
2 min read

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടരെ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ടി20യില്‍ ഇന്ത്യ 6 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഇന്ത്യ അതിവേഗം ലക്ഷ്യത്തിലെത്തി. 13.2 ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തിയാണ് ജയം ഉറപ്പിച്ചത്.

അതിവേഗ സെഞ്ച്വറിയുമായി ഓപ്പണര്‍ അഭിഷേക് ശര്‍മ കളം നിറഞ്ഞപ്പോള്‍ സഞ്ജുവിന് പകരം ഓപ്പണറായി എത്തിയ വൈഭവ് സൂര്യവംശിയും ജയത്തില്‍ നിര്‍ണായകമായി. ഇരുവരും ചേര്‍ന്ന് ടി20 അന്താരാഷ്ട്ര പോരിലെ പവര്‍പ്ലേയില്‍ റെക്കോര്‍ഡ് സ്‌കോര്‍ സ്ഥാപിച്ചാണ് പിരിഞ്ഞത്. ഇരുവരും ചേര്‍ന്നു 6 ഓവറില്‍ 118 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ഓസ്‌ട്രേലിയ സ്ഥാപിച്ച് 113 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്.

നാലാം ടി20 സെഞ്ച്വറിയുമായാണ് അഭിഷേക് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. 38 പന്തില്‍ 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 113 റണ്‍സെടുത്തു. 35 പന്തില്‍ അഭിഷേക് 103 റണ്‍സിലെത്തിയാണ് ശതകംം പിന്നിട്ടത്. നേരത്തെ താരം 15 പന്തില്‍ 55 റണ്‍സ് വാരി അര്‍ധ സെഞ്ച്വറിയില്‍ എത്തിയിരുന്നു. 6 സിക്‌സും 4 ഫോറും സഹിതമാണ് അഭിഷേക് അര്‍ധ സെഞ്ച്വറിയിലെത്തിയത്. അഭിഷേക് മടങ്ങുമ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

സഞ്ജു സാംസണ് പകരം വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി എത്തിയത്. വൈഭവ് 19 പന്തില്‍ 4 വീതം സിക്‌സും ഫോറും സഹിതം 45 റണ്‍സെടുത്തു മടങ്ങി.

Abhishek Sharma celebration
11 സിക്‌സ്, 9 ഫോര്‍, 113 റണ്‍സ്; വീണ്ടും 'ശതക അഭിഷേകം'!

മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ 11 പന്തില്‍ 18 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 5 റണ്‍സുമായി മടങ്ങി. തിലക് വര്‍മ (1), നമാന്‍ ധിര്‍ (4) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് അടിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ ഡാരില്‍ മിച്ചലിന്റെ (52 പന്തില്‍ 89*) തകര്‍പ്പന്‍ ബാറ്റിങ് കരുത്തിലാണ് കിവികള്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. 25 പന്തില്‍ 40 റണ്‍സടിച്ച ഫിന്‍ അലനും ആതിഥേയ നിരയില്‍ തിളങ്ങി. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 198 റണ്‍സ് നേടിയത്. ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.

രണ്ടാം ഓവറില്‍ ടിം സീഫെര്‍ട്ടിനെ (2) പുറത്താക്കി അര്‍ഷ്ദീപ് സിങ് കിവികളെ ഞെട്ടിച്ചെങ്കിലും പിന്നീടങ്ങോട്ട് വമ്പന്‍ ബാറ്റിങ് വെടിക്കെട്ടിനാണ് ഹെന്റി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ടാം വിക്കറ്റില്‍ ഫിന്‍ അലനും ഡാരില്‍ മിച്ചലും ചേര്‍ന്ന് 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറില്‍ അലനെ പുറത്താക്കി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 25 പന്തില്‍ 5 സിക്സുകള്‍ ഉള്‍പ്പെടെയാണ് അലന്‍ 40 റണ്‍സ് അടിച്ചെടുത്തത്.

നാലാമനായി ക്രീസിലെത്തിയ ഗ്ലെന്‍ ഫില്പ്സിന് അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. 14 പന്തില്‍ 17 റണ്‍സ് നേടിയ താരത്തെ അക്സര്‍ പട്ടേല്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി. മിച്ചലിനു കൂട്ടായി ബെവന്‍ ജേക്കബ്സ് ക്രീസിലെത്തിയതോടെ സ്‌കോറിങ് വേഗത്തിലായി. നാലാം വിക്കറ്റിലെ 50 റണ്‍സ് പാര്‍ട്നര്‍ഷിപ്പ് 35 പന്തില്‍ പിറന്നു. 26 പന്തില്‍ ഫിഫ്റ്റി തികച്ച മിച്ചല്‍, മറ്റൊരു 26 പന്തുകൂടി നേരിട്ട് 89 റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്. ജേക്കബ്സ് 39 റണ്‍സുമായും പുറത്താകാതെ നിന്നു.

Abhishek Sharma celebration
ഹാരി കെയ്ന് കരിയറിലെ ആദ്യ ബാലണ്‍ ഡി ഓര്‍; പ്യുട്ടയാസിന് മൂന്നാം കിരീടം; ലാമിന്‍ യമാലിന് ഹാട്രിക് നേട്ടം
Abhishek Sharma celebration
'ചതിച്ചതാ'... ഒറ്റ റണ്‍, വന്‍ വിവാദം!
Summary

India beat New Zealand by 6 wickets in Wellington to seal the series 3-0. Abhishek Sharma scored 113 runs and laid the platform for the visitors at the Hnry Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com